---
title: "വഖഫ് ഭരണസ്വാധീനം ഉപയോഗിച്ചുള്ള അട്ടിമറി നീക്കം ഉപേക്ഷിക്കുക: തളിപ്പറമ്പ് മുസ്‌ലിംലീഗ് പ്രവർത്തന സമിതി യോഗം"
english_title: "Thaliparam Muslim League working committee meeting"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56703/thaliparam-muslim-league-working-committee-meeting"
published_at: "2022-07-23T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db85bd76e78_vac.jpg"
keywords: []
---

# വഖഫ് ഭരണസ്വാധീനം ഉപയോഗിച്ചുള്ള അട്ടിമറി നീക്കം ഉപേക്ഷിക്കുക: തളിപ്പറമ്പ് മുസ്‌ലിംലീഗ് പ്രവർത്തന സമിതി യോഗം

> **Lead Summary:** **തളിപറമ്പ:** കേരളത്തിലെ ഇടത് പക്ഷ സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് വഖഫ് ബോർഡിനെ ദുരുപയോഗപെടുത്തി പവിത്രമായതും മാതൃകാപരമായി പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ മഹല്ല് വഖഫ് സ്ഥാപനങ്ങളെ പിടിച്ചെടുക്കാനും, തത്പര കക്ഷികളെ അവരോധിക്കാനും,ഇൻട്രീം മുതവല്ലിമാരെയും,എക്സിക്യൂട്ടീവ് ഓഫീസർമാരെയും, അഡ്മിനിസ്ട്രേറ്റർ മാരെയും നിയോഗിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, പ്രതേകിച്ചു തളിപറമ്പ ജുമു അത്ത് പള്ളി ട്രസ്റ്റ്‌ കമ്മറ്റി ഭരണം വഴിവിട്ട നീക്കത്തിലൂടെ പിടിച്ചെടുക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും സി പി എം കുതന്ത്രം അവസാനിപ്പിക്കണമെന്നും തളിപറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ് സംയുക്ത പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു. കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസ് കത്തിച്ചവരെയും, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സി മുഹമ്മദ്‌ അഷ്‌റഫിന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ചതിന്റെയും യഥാർത്ഥ പ്രതിക ഉടൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും, ചില അക്രമ സംഭവങ്ങളുമായി ബന്ധപെട്ടു മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരെ നിരന്തരം വേട്ടയാടുന്നത് പോലീസ് അവസാനിപ്പിക്കണമെന്നും മറ്റൊരു പ്രമേത്തിലൂടെ യോഗം ആവശ്യപെട്ടു.യോഗം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ സലീം കൊടിയിലിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചെലേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ നിരീക്ഷകൻ മുസ്തഫ കൊടിപൊയിൽ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ സി പി വി അബ്ദുല്ല, ജനറൽ സെക്രട്ടറി പി മുഹമ്മദ്‌ ഇഖ്ബാൽ,ജില്ലാ കമ്മിറ്റി അംഗങ്ങളായ മഹമൂദ് അള്ളാംകുളം, പി കെ സുബൈർ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ മുസ്തഫ ഹാജി, കെ വി അബൂബക്കർ,മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ പി നൗഷാദ്, ജനറൽ സെക്രട്ടറി എൻ എ സിദ്ദീഖ്, മുനിസിപ്പൽ എം എസ് എഫ് പ്രസിഡന്റ്‌ സഫ്‌വാൻ കുറ്റിക്കോൽ, ജനറൽ സെക്രട്ടറി അജ്മൽ പാറാട്എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ഭാരവാഹികളായ പറമ്പിൽ അബ്ദുറഹ്മാൻ, ജാബിർ തങ്ങൾ,സി മുഹമ്മദ്‌ അഷ്‌റഫ്‌, യൂത്ത് ലീഗ് ഭാരവാഹികൾ ആയ കെ അഷ്‌റഫ്‌, ഫിയാസ് അള്ളാം കുളം, ഹനീഫ മദ്രസ എന്നിവർ സംബന്ധിച്ചു.മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ സ്വാഗതവും സെക്രട്ടറി പി പി ഇസ്മായിൽ നന്ദിയും പറഞ്ഞു.

## Article Content

**തളിപറമ്പ:** കേരളത്തിലെ ഇടത് പക്ഷ സർക്കാരിന്റെ സ്വാധീനം ഉപയോഗിച്ച് വഖഫ് ബോർഡിനെ ദുരുപയോഗപെടുത്തി പവിത്രമായതും മാതൃകാപരമായി പ്രവർത്തിക്കുന്ന കേരളത്തിലെ വിവിധ മഹല്ല് വഖഫ് സ്ഥാപനങ്ങളെ പിടിച്ചെടുക്കാനും, തത്പര കക്ഷികളെ അവരോധിക്കാനും,ഇൻട്രീം മുതവല്ലിമാരെയും,എക്സിക്യൂട്ടീവ് ഓഫീസർമാരെയും, അഡ്മിനിസ്ട്രേറ്റർ മാരെയും നിയോഗിച്ച് ഭരണം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും, പ്രതേകിച്ചു തളിപറമ്പ ജുമു അത്ത് പള്ളി ട്രസ്റ്റ്‌ കമ്മറ്റി ഭരണം വഴിവിട്ട നീക്കത്തിലൂടെ പിടിച്ചെടുക്കാനുള്ള നീക്കം ജനാധിപത്യ വിരുദ്ധമാണെന്നും സി പി എം കുതന്ത്രം അവസാനിപ്പിക്കണമെന്നും തളിപറമ്പ മുനിസിപ്പൽ മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ് സംയുക്ത പ്രവർത്തക സമിതി യോഗം പ്രമേയത്തിലൂടെ ആവശ്യപെട്ടു. കുറ്റിക്കോലിലെ മുസ്ലിം ലീഗ് ഓഫീസ് കത്തിച്ചവരെയും, മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സി മുഹമ്മദ്‌ അഷ്‌റഫിന്റെ ബൈക്ക് തീവെച്ചു നശിപ്പിച്ചതിന്റെയും യഥാർത്ഥ പ്രതിക ഉടൻ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ട് വരണമെന്നും, ചില അക്രമ സംഭവങ്ങളുമായി ബന്ധപെട്ടു മുസ്ലിം ലീഗ്, യൂത്ത് ലീഗ് പ്രവർത്തകരെ നിരന്തരം വേട്ടയാടുന്നത് പോലീസ് അവസാനിപ്പിക്കണമെന്നും മറ്റൊരു പ്രമേത്തിലൂടെ യോഗം ആവശ്യപെട്ടു.യോഗം മുനിസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ സലീം കൊടിയിലിന്റെ അധ്യക്ഷതയിൽ മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അഡ്വ അബ്ദുൽ കരീം ചെലേരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ നിരീക്ഷകൻ മുസ്തഫ കൊടിപൊയിൽ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ്‌ സി പി വി അബ്ദുല്ല, ജനറൽ സെക്രട്ടറി പി മുഹമ്മദ്‌ ഇഖ്ബാൽ,ജില്ലാ കമ്മിറ്റി അംഗങ്ങളായ മഹമൂദ് അള്ളാംകുളം, പി കെ സുബൈർ, മണ്ഡലം വൈസ് പ്രസിഡന്റുമാരായ കെ മുസ്തഫ ഹാജി, കെ വി അബൂബക്കർ,മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഫൈസൽ ചെറുകുന്നോൻ, മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡന്റ്‌ കെ പി നൗഷാദ്, ജനറൽ സെക്രട്ടറി എൻ എ സിദ്ദീഖ്, മുനിസിപ്പൽ എം എസ് എഫ് പ്രസിഡന്റ്‌ സഫ്‌വാൻ കുറ്റിക്കോൽ, ജനറൽ സെക്രട്ടറി അജ്മൽ പാറാട്എന്നിവർ സംസാരിച്ചു. മുനിസിപ്പൽ ഭാരവാഹികളായ പറമ്പിൽ അബ്ദുറഹ്മാൻ, ജാബിർ തങ്ങൾ,സി മുഹമ്മദ്‌ അഷ്‌റഫ്‌, യൂത്ത് ലീഗ് ഭാരവാഹികൾ ആയ കെ അഷ്‌റഫ്‌, ഫിയാസ് അള്ളാം കുളം, ഹനീഫ മദ്രസ എന്നിവർ സംബന്ധിച്ചു.മുനിസിപ്പൽ ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ സ്വാഗതവും സെക്രട്ടറി പി പി ഇസ്മായിൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56703/thaliparam-muslim-league-working-committee-meeting)