---
title: "വിജിലൻസിന്റെ ഓപ്പറേഷൻ ട്രൂ ഹൗസ് : ജില്ലയിലെ നഗരസഭകളിൽ കെട്ടിടനമ്പർ തട്ടിപ്പ്"
english_title: "operation true house"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56691/operation-true-house"
published_at: "2022-07-23T09:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62db73ec760f5_vac.jpg"
keywords: []
---

# വിജിലൻസിന്റെ ഓപ്പറേഷൻ ട്രൂ ഹൗസ് : ജില്ലയിലെ നഗരസഭകളിൽ കെട്ടിടനമ്പർ തട്ടിപ്പ്

> **Lead Summary:** **കണ്ണൂര്‍: **കണ്ണൂർ ജില്ലയിലെ നഗരസഭകളിൽ കെട്ടിട നമ്പർ തട്ടിപ്പ്. കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് നഗരസഭകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ട്രൂ ഹൗസ് റെയിഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകളാണ്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി നഗരസഭകൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നമ്പർ നൽകുന്നതിലും കെട്ടിട നികുതിയിനത്തിലുമാണ് തട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വ്യക്തമാക്കി. സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായതായാണ് വിജിലൻസ് വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉടൻ കേസെടുത്ത് അടുത്ത നടപടികളിലേക്ക് പോകുമെന്നും വിജിലൻസ് വ്യക്തമാക്കി.

## Article Content

**കണ്ണൂര്‍: **കണ്ണൂർ ജില്ലയിലെ നഗരസഭകളിൽ കെട്ടിട നമ്പർ തട്ടിപ്പ്. കെട്ടിട നമ്പറുമായി ബന്ധപ്പെട്ട് നഗരസഭകളിൽ വിജിലൻസ് നടത്തിയ ഓപ്പറേഷൻ ട്രൂ ഹൗസ് റെയിഡിൽ കണ്ടെത്തിയത് വൻ ക്രമക്കേടുകളാണ്. കണ്ണൂർ കോർപറേഷൻ, പാനൂർ , തലശ്ശേരി, ഇരിട്ടി നഗരസഭകൾ എന്നിവിടങ്ങളിലാണ് ക്രമക്കേട് കണ്ടെത്തിയത്. കെട്ടിട നമ്പർ നൽകുന്നതിലും കെട്ടിട നികുതിയിനത്തിലുമാണ് തട്ടിപ്പ് നടന്നതെന്ന് വിജിലൻസ് വ്യക്തമാക്കി. സർക്കാറിന് കോടികളുടെ നഷ്ടമുണ്ടായതായാണ് വിജിലൻസ് വിലയിരുത്തൽ. ഏത് തരത്തിലാണ് വെട്ടിപ്പ് നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്നും ഉടൻ കേസെടുത്ത് അടുത്ത നടപടികളിലേക്ക് പോകുമെന്നും വിജിലൻസ് വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56691/operation-true-house)