---
title: "പ്ലസ് വണ്‍ പ്രവേശനം: സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം, തിങ്കളാഴ്ച വരെ പ്ലസ് വണ്‍ അപേക്ഷ നല്‍കാം"
english_title: "Plus One application can be submitted till Monday"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56647/plus-one-application-can-be-submitted-till-monday"
published_at: "2022-07-22T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dabccd757c5_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# പ്ലസ് വണ്‍ പ്രവേശനം: സിബിഎസ്‌ഇ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം, തിങ്കളാഴ്ച വരെ പ്ലസ് വണ്‍ അപേക്ഷ നല്‍കാം

> **Lead Summary:** **കൊച്ചി:** സംസ്ഥാനത്ത് പ്ലസ് വണ്‍ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. സി ബി എസ് ഇ 10ാം ക്ലാസ് ഫലം മണിക്കൂറുകള്‍ക്ക് മുമ്ബാണ് പുറത്തുവന്നത്. സി ബി എസ് ഇ ഫലം പുറത്തുവരാത്ത സാഹചര്യത്തില്‍ സമയപരിധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നത്. നേരത്തെ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇന്ന് വരെ സമയപരിധി നീട്ടിയിരുന്നു. ഫലപ്രഖ്യാപനം ഒന്നോ രണ്ടോ ദിവസം വൈകുന്നത് സംസ്ഥാന സിലബസിലേക്ക് മാറാനുള്ള വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടമാക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്താന സര്‍ക്കാരിന്റെ നിലപാട്.

## Article Content

**കൊച്ചി:** സംസ്ഥാനത്ത് പ്ലസ് വണ്‍ അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. തിങ്കളാഴ്ച വൈകീട്ട് അഞ്ച് വരെ അപേക്ഷിക്കാം. സി ബി എസ് ഇ 10ാം ക്ലാസ് ഫലം മണിക്കൂറുകള്‍ക്ക് മുമ്ബാണ് പുറത്തുവന്നത്. സി ബി എസ് ഇ ഫലം പുറത്തുവരാത്ത സാഹചര്യത്തില്‍ സമയപരിധി നീട്ടണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ഹര്‍ജിയിലായിരുന്നു ഹൈക്കോടതി നടപടി സ്വീകരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സി ബി എസ് ഇ പത്താം ക്ലാസ് പരീക്ഷ ഫലം പുറത്തുവന്നത്. നേരത്തെ വിദ്യാര്‍ത്ഥികളുടെ ആവശ്യപ്രകാരം ജസ്റ്റിസ് രാജ വിജയരാഘവന്‍ ഇന്ന് വരെ സമയപരിധി നീട്ടിയിരുന്നു. ഫലപ്രഖ്യാപനം ഒന്നോ രണ്ടോ ദിവസം വൈകുന്നത് സംസ്ഥാന സിലബസിലേക്ക് മാറാനുള്ള വിദ്യാര്‍ത്ഥികളുടെ അവസരം നഷ്ടമാക്കരുതെന്ന് ഹൈക്കോടതി പറഞ്ഞു. എന്നാല്‍ സി ബി എസ് വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സമയപരിധി നീട്ടില്ലെന്നായിരുന്നു സംസ്താന സര്‍ക്കാരിന്റെ നിലപാട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56647/plus-one-application-can-be-submitted-till-monday)