---
title: "പ്രക്ഷോഭത്തിലും ഇടപെടലിലും ഒടുവിൽ തീരുമാനം; കണ്ണപുരത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കും, പുതുതായി  സ്റ്റോപ്പുകൾ ഇല്ല "
english_title: "trains will be restored at Kannapuram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56646/trains-will-be-restored-at-kannapuram"
published_at: "2022-07-22T20:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dabc3ed0ad7_vac.jpg"
keywords: []
---

# പ്രക്ഷോഭത്തിലും ഇടപെടലിലും ഒടുവിൽ തീരുമാനം; കണ്ണപുരത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കും, പുതുതായി  സ്റ്റോപ്പുകൾ ഇല്ല 

> **Lead Summary:** പ്രക്ഷോഭത്തിലും ഇടപെടലിലും ഒടുവിൽ തീരുമാനം കണ്ണപുരത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കും. പുതുതായി സ്റ്റോപ്പുകൾ ഇല്ല കോവിഡ്കാലയളവിൽ കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ 5 ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കാനുള്ള തീരുമാനം കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും യാത്രക്കാർക്ക് ആശ്വാസമായി. സ്റ്റോപ്പുകൾ പുന:സ്ഥാപിച്ചതായുള്ള ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് കേന്ദ്ര റെയിൽവ്വെ പാസഞ്ചേഴ്സ് അമിനിറ്റിസ് ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിക്കുകയുണ്ടായി. ഗാന്ധിധാം , ഓഖ , വെരാവൽ , വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളുടെ രാത്രികാല സ്റ്റോപ്പുകളാണ് കോവിഡ് നിയന്ത്രണങ്ങൾക്കുശേഷവും പുന:സ്ഥാപിക്കാതിരുന്നത്.

## Article Content

പ്രക്ഷോഭത്തിലും ഇടപെടലിലും ഒടുവിൽ തീരുമാനം കണ്ണപുരത്ത് നിർത്തലാക്കിയ ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കും. പുതുതായി സ്റ്റോപ്പുകൾ ഇല്ല കോവിഡ്കാലയളവിൽ കണ്ണപുരം റെയിൽവേ സ്റ്റേഷനിൽ നിർത്തലാക്കിയ 5 ട്രെയിനുകളുടെ സ്റ്റോപ്പുകൾ പുന:സ്ഥാപിക്കാനുള്ള തീരുമാനം കണ്ണപുരത്തെയും പരിസര പ്രദേശങ്ങളിലെയും യാത്രക്കാർക്ക് ആശ്വാസമായി. സ്റ്റോപ്പുകൾ പുന:സ്ഥാപിച്ചതായുള്ള ഉത്തരവ് ഉടൻ ഇറങ്ങുമെന്ന് കേന്ദ്ര റെയിൽവ്വെ പാസഞ്ചേഴ്സ് അമിനിറ്റിസ് ചെയർമാൻ പി.കെ.കൃഷ്ണദാസ് അറിയിക്കുകയുണ്ടായി. ഗാന്ധിധാം , ഓഖ , വെരാവൽ , വെസ്റ്റ് കോസ്റ്റ് എന്നീ ട്രെയിനുകളുടെ രാത്രികാല സ്റ്റോപ്പുകളാണ് കോവിഡ് നിയന്ത്രണങ്ങൾക്കുശേഷവും പുന:സ്ഥാപിക്കാതിരുന്നത്.

സ്റ്റോപ്പുകൾ നിർത്തലാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നുവന്നു. വേണ്ടത്ര യാത്രക്കാർ ഇല്ലാത്തതിനാൽ സാമ്പത്തികനഷ്ടം എന്ന പേരിലാണ് സ്റ്റോപ്പുകൾ നിർത്തലാക്കിയതെന്നാണ് അധികൃതരുടെ നിലപാട്. രാത്രികാലത്ത് ട്രെയിനുകൾ സ്റ്റോപ്പിൽ നിർത്തുമ്പോഴുള്ള ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറാനാണ് സ്റ്റേഷനധികൃതർക്ക് താൽപര്യമെന്ന ചർച്ചയും ഉയർന്നുവരികയുണ്ടായി. എന്നാൽ, പ്രക്ഷോഭവുമായി ആദ്യം തന്നെ കോൺഗ്രസ് രംഗത്തെത്തി. കോൺഗ്രസ് ബ്ലോക്ക് - മണ്ഡലം കമ്മിറ്റികൾ പ്രതിഷേധ ധർണ്ണയും, യുഡിഎഫ് റെയിൽവ്വേ സ്റ്റേഷൻ മാർച്ചും യൂത്ത് കോൺഗ്രസ് ഉപവാസവും നടത്തുകയുണ്ടായി. കേന്ദ്രറെയിൽവേ മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥർക്കും നിവേദനവും ഒപ്പുശേഖരണം, പോസ്റ്റ് കാർഡുകളയക്കൽ ഉൾപ്പടെയുളള വ്യത്യസ്തമാർന്ന സമരവും കോൺഗ്രസ് നടത്തുകയുണ്ടായി.

എം.പിമാരായ രാജ്മോഹൻ ഉണ്ണിത്താൻ, കെ സുധാകരൻ, എം. വിജിൻ എം എൽ എ എന്നിവരുടെ നേതൃത്വത്തിലുള്ള ഇടപെടലുകളും നടത്തി. റെയിൽവ്വേ പി.എ.സി കമ്മിറ്റി ചെയർമാൻ പി കെ കൃഷ്ണദാസിന് കണ്ണപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി നിവേദനം നൽകിയിരുന്നു. ബിജെപി കല്യാശേരി മണ്ഡലം കമ്മിറ്റി കേന്ദ്രമന്ത്രി വി. മുരളീധരൻ ഉൾപ്പെടെയുള്ളവർക്ക് നിവേദനം നൽകുകയുണ്ടായി. അതേസമയം, മംഗലാപുരത്തേക്ക് ധാരാളം യാത്രക്കാരുള്ള കണ്ണപുരത്ത് പുതുതായി മാവേലി എക്സ്പ്രസ്സിന് സ്റ്റോപ്പ് അനുവദിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുസംബന്ധിച്ച് അറിയിപ്പൊന്നുമുണ്ടായില്ല.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56646/trains-will-be-restored-at-kannapuram)