---
title: "മത്സ്യ വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കരിമ്പുലി അമീർ പിടിയിൽ"
english_title: "ameer arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56645/ameer-arrested"
published_at: "2022-07-22T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62dabb5edec0a_news-card.jpg"
keywords: []
---

# മത്സ്യ വ്യാപാരിയെ ആക്രമിച്ച് പണം കവർന്ന കരിമ്പുലി അമീർ പിടിയിൽ

> **Lead Summary:** കൂടെ മദ്യപിച്ച ശേഷം മത്സ്യ വ്യാപാരിയെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം കവർന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. ചക്കരക്കൽ ആറ്റടപ്പയിലെ അസനാപുരത്ത് ഹൗസിൽ കരിമ്പുലിയെന്ന് വിളിക്കുന്ന എപി അമീറിനെ യാണ് ടൗൺ പോലീസ് ചെയ്തത്. കഴിഞ്ഞ മാസം നാലാം തീയതി വൈകുന്നേരം ആറുമണിക്ക് പരാതിക്കാരനായ ഹാഷീ മും പ്രതികളും ചേർന്ന് കക്കാട് പെട്രോൾ പമ്പിന് പിറകിൽ വെച്ച് മദ്യപിക്കവെ അമീർ ബിയർ കുപ്പി കൊണ്ട് ഹാഷീമിൻ്റെ തലക്കടിച്ച് വീഴ്ത്തി 29500 രൂപ കവർന്നുവെന്ന കേസിലാണ് അറസ്റ്റ്. നാട്ടുകാർക്കിടെയിൽ കരിമ്പുലിയെന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ നേരത്തെയും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

## Article Content

കൂടെ മദ്യപിച്ച ശേഷം മത്സ്യ വ്യാപാരിയെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ച് വീഴ്ത്തി പണം കവർന്ന കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. ചക്കരക്കൽ ആറ്റടപ്പയിലെ അസനാപുരത്ത് ഹൗസിൽ കരിമ്പുലിയെന്ന് വിളിക്കുന്ന എപി അമീറിനെ യാണ് ടൗൺ പോലീസ് ചെയ്തത്. കഴിഞ്ഞ മാസം നാലാം തീയതി വൈകുന്നേരം ആറുമണിക്ക് പരാതിക്കാരനായ ഹാഷീ മും പ്രതികളും ചേർന്ന് കക്കാട് പെട്രോൾ പമ്പിന് പിറകിൽ വെച്ച് മദ്യപിക്കവെ അമീർ ബിയർ കുപ്പി കൊണ്ട് ഹാഷീമിൻ്റെ തലക്കടിച്ച് വീഴ്ത്തി 29500 രൂപ കവർന്നുവെന്ന കേസിലാണ് അറസ്റ്റ്. നാട്ടുകാർക്കിടെയിൽ കരിമ്പുലിയെന്ന പേരിൽ അറിയപ്പെടുന്ന ഇയാൾ നേരത്തെയും വിവിധ ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56645/ameer-arrested)