---
title: "സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 94.40"
english_title: "c b se sslc result"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56578/c-b-se-sslc-result"
published_at: "2022-07-22T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da6e66189dd_646c8b62-5bdd-4109-a6b0-c22002d663fe.jpg"
keywords: []
---

# സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു, വിജയശതമാനം 94.40

> **Lead Summary:** സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. ഇന്ന് രാവിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്.98. 83 ശതമാനം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഒന്ന്, രണ്ട് ടേം പരീക്ഷകളില്‍നിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക്, പ്രോജക്ടുകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രീ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26നും ജൂണ്‍ നാലിനും ഇടയിലാണ് നടന്നത്.

## Article Content

സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in, results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം. ഇന്ന് രാവിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ച് തുടര്‍പഠനത്തിന് യോഗ്യത നേടി. ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്.98. 83 ശതമാനം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഒന്ന്, രണ്ട് ടേം പരീക്ഷകളില്‍നിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക്, പ്രോജക്ടുകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രീ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26നും ജൂണ്‍ നാലിനും ഇടയിലാണ് നടന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56578/c-b-se-sslc-result)