---
title: "സീതി സാഹിബ്‌ അക്കാഡമിയ രെജിസ്ട്രേഷന് തുടക്കമായി"
english_title: "academia"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56536/academia"
published_at: "2022-07-22T12:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62da48c2cbad0_vac.jpg"
keywords: []
---

# സീതി സാഹിബ്‌ അക്കാഡമിയ രെജിസ്ട്രേഷന് തുടക്കമായി

> **Lead Summary:** **തളിപറമ്പ:** മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പഞ്ചായത്ത്‌ മുനിസിപ്പൽ തലങ്ങൾ മുഖേന സംഘടിപ്പിക്കുന്ന സീതി സാഹിബ്‌ അക്കാഡമിയ പാഠശാലയുടെ രജിസ്ട്രേഷന് തുടക്കമായി.കണ്ണൂർ ജില്ലാ തല ഉദ്ഘാടനം തളിപറമ്പ മുനിസിപാലിറ്റിയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ എം എസ് എഫ് മുനിസിപ്പൽ ട്രഷറർ മുഫീദ് കുട്ടുക്കനെ ചേർത്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് തളിപറമ്പ മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു.

## Article Content

**തളിപറമ്പ:** മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി പഞ്ചായത്ത്‌ മുനിസിപ്പൽ തലങ്ങൾ മുഖേന സംഘടിപ്പിക്കുന്ന സീതി സാഹിബ്‌ അക്കാഡമിയ പാഠശാലയുടെ രജിസ്ട്രേഷന് തുടക്കമായി.കണ്ണൂർ ജില്ലാ തല ഉദ്ഘാടനം തളിപറമ്പ മുനിസിപാലിറ്റിയിൽ മുസ്ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി പി സി നസീർ എം എസ് എഫ് മുനിസിപ്പൽ ട്രഷറർ മുഫീദ് കുട്ടുക്കനെ ചേർത്തുകൊണ്ട് ഉദ്ഘാടനം നിർവഹിച്ചു.പരിപാടിയിൽ മുസ്ലിം യൂത്ത് ലീഗ് തളിപറമ്പ മുനിസിപ്പൽ പ്രസിഡന്റ്‌ കെ പി നൗഷാദ് അധ്യക്ഷത വഹിച്ചു.

മുസ്ലിം യൂത്ത് ലീഗ് ജില്ലാ ഭാരവാഹികളായ ഫൈസൽ ചെറുകുന്നോൻ, ഷംസീർ മയ്യിൽ , മുസ്ലിം ലീഗ് തളിപറമ്പ മുനിസിപ്പൽ പ്രസിഡന്റ്‌ സലീം കൊടിയിൽ, ജനറൽ സെക്രട്ടറി കെ മുഹമ്മദ്‌ ബഷീർ , മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ നൗഷാദ് പുതുക്കണ്ടം, എൻ യു ഷഫീഖ് ഹുദവി, ഉനൈസ് എരുവാട്ടി, കരീം മാസ്റ്റർ, ഉസ്മാൻ കൊമ്മച്ചി , മുനിസിപ്പൽ ഭാരവാഹികളായ അഷ്‌റഫ്‌ കെ, ഫിയാസ് അള്ളാംകുളം, ഹനീഫ മദ്രസ സംബന്ധിച്ചു. സെക്രട്ടറി എൻ എ സിദ്ദീഖ് സ്വാഗതവും ട്രഷറർ ഷബീർ മുക്കോല നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56536/academia)