---
title: "തളിപ്പറമ്പ് സയ്യിദ് നഗറിലെ ചപ്പൻ മുസ്തഫയെ ആക്രമിക്കാൻ ശ്രമം"
english_title: "chappan musthafa"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56456/chappan-musthafa"
published_at: "2022-07-21T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d97b2121e06_,.jpg"
keywords: []
---

# തളിപ്പറമ്പ് സയ്യിദ് നഗറിലെ ചപ്പൻ മുസ്തഫയെ ആക്രമിക്കാൻ ശ്രമം

> **Lead Summary:** **തളിപ്പറമ്പ; **ചപ്പൻ മുസ്തഫയെ ആക്രമിക്കാൻ ശ്രമം. തളിപ്പറമ്പ. തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രവർത്തകനും തളിപ്പറമ്പിലെ സജീവ മയ്യിത്ത് പരിപാലകനുമായ സയ്യിദ് നഗറിലെ ചപ്പൻ മുസ്തഫയെ ഭീഷണിപെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ചിറവക്കിലെ ടോപ് ഇൻ ടൗൺ റെസ്റ്റോറന്റിൽ വെച്ച് ഇന്ന് വൈകീട്ട് പി കെ നൗഷാദ് എന്ന മർള് നൗഷാദ് ആണ് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്. തെറിപറയുകയും കൊല്ലുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ഉണ്ട്. ചപ്പൻ മുസ്തഫ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

## Article Content

**തളിപ്പറമ്പ; **ചപ്പൻ മുസ്തഫയെ ആക്രമിക്കാൻ ശ്രമം. തളിപ്പറമ്പ. തളിപ്പറമ്പ മഹല്ല് വഖഫ് സ്വത്ത് സംരക്ഷണ സമിതിയുടെ പ്രവർത്തകനും തളിപ്പറമ്പിലെ സജീവ മയ്യിത്ത് പരിപാലകനുമായ സയ്യിദ് നഗറിലെ ചപ്പൻ മുസ്തഫയെ ഭീഷണിപെടുത്തുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതായി പരാതി. ചിറവക്കിലെ ടോപ് ഇൻ ടൗൺ റെസ്റ്റോറന്റിൽ വെച്ച് ഇന്ന് വൈകീട്ട് പി കെ നൗഷാദ് എന്ന മർള് നൗഷാദ് ആണ് തടഞ്ഞു നിർത്തി ഭീഷണിപ്പെടുത്തിയത്. തെറിപറയുകയും കൊല്ലുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു. ഇക്കാര്യങ്ങൾ ആരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് വീണ്ടും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ഉണ്ട്. ചപ്പൻ മുസ്തഫ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56456/chappan-musthafa)