---
title: "കൊപ്ര മില്ലിൽ തീപിടുത്തം: ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം"
english_title: "Fire in copra mill"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56388/fire-in-copra-mill"
published_at: "2022-07-21T16:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d934e493601_vac.jpg"
keywords: []
---

# കൊപ്ര മില്ലിൽ തീപിടുത്തം: ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടം

> **Lead Summary:** **ചെറുപുഴ: **കൊപ്രാ മില്ലിൽ തീപിടുത്തം.പ്രാപ്പൊയിലിലെ കല്ലറക്കൽ ബിനുവിന്റെ കൊപ്ര മില്ലിനാണ് ഇന്ന് പുലർച്ചെ 4. 30 മണിയോടെ തീപിടുത്തമുണ്ടായത്.കൊപ്രയും, തേങ്ങയും ധാന്യങ്ങൾ പൊടിച്ചു വെച്ചതും, മില്ലിൻ്റെ ഡോറും ജനലുകളും കത്തിനശിച്ചു.പെരിങ്ങോം ഫയർ സ്‌റ്റേഷൻ ഓഫീസർ പി വി അശോകന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയ ണച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർഫോഴ്സ് സംഘത്തിൽ ഇ ടി സന്തോഷ് കുമാർ, കെ പാർത്ഥൻ, പി വി ലതേഷ്, വി വി വിനീഷ്, പി രാഗേഷ്, പി എ അനൂപ്, വി കെ രാജു, ജോർജ്ജ് ജോസഫ്, പി എം ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

## Article Content

**ചെറുപുഴ: **കൊപ്രാ മില്ലിൽ തീപിടുത്തം.പ്രാപ്പൊയിലിലെ കല്ലറക്കൽ ബിനുവിന്റെ കൊപ്ര മില്ലിനാണ് ഇന്ന് പുലർച്ചെ 4. 30 മണിയോടെ തീപിടുത്തമുണ്ടായത്.കൊപ്രയും, തേങ്ങയും ധാന്യങ്ങൾ പൊടിച്ചു വെച്ചതും, മില്ലിൻ്റെ ഡോറും ജനലുകളും കത്തിനശിച്ചു.പെരിങ്ങോം ഫയർ സ്‌റ്റേഷൻ ഓഫീസർ പി വി അശോകന്റെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീയ ണച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഫയർഫോഴ്സ് സംഘത്തിൽ ഇ ടി സന്തോഷ് കുമാർ, കെ പാർത്ഥൻ, പി വി ലതേഷ്, വി വി വിനീഷ്, പി രാഗേഷ്, പി എ അനൂപ്, വി കെ രാജു, ജോർജ്ജ് ജോസഫ്, പി എം ജോസഫ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56388/fire-in-copra-mill)