---
title: "മഴ ശക്തമായതോടെ തളിപ്പറമ്പിന്റെ പല പ്രദേശങ്ങളിലും വീടുകളിലും കടകളിലും വെള്ളം കയറി"
english_title: "As the rains intensified, houses and shops in many parts of Taliparamba were flooded"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/5625/as-the-rains-intensified-houses-and-shops-in-many-parts-of-taliparamba-were-flooded"
published_at: "2021-10-17T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/616bacb442e5c_7fd294cf-f853-4ea2-a9ff-12cafccbd6eb.jpg"
keywords: []
---

# മഴ ശക്തമായതോടെ തളിപ്പറമ്പിന്റെ പല പ്രദേശങ്ങളിലും വീടുകളിലും കടകളിലും വെള്ളം കയറി

> **Lead Summary:** **തളിപ്പറമ്പ് : **ശനിയാഴ്ച രാത്രി ഏഴരയോടെ പെയ്ത ശക്തമായ മഴയിൽ നഗര പ്രദേശത്തെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി.

## Article Content

**തളിപ്പറമ്പ് : **ശനിയാഴ്ച രാത്രി ഏഴരയോടെ പെയ്ത ശക്തമായ മഴയിൽ നഗര പ്രദേശത്തെ വീടുകളിൽ ഉൾപ്പെടെ വെള്ളം കയറി.

കപ്പാലം ഭാഗത്ത് തോട് കരകവിഞ്ഞതാണ് നാട്ടുകാരെ വിഷമത്തിൽ ആക്കിയത്. ഒരു മണിക്കൂറിനുള്ളിൽ തന്നെ മുക്കോല, ഞാറ്റുവായൽ, മന്ന ജംഗ്ഷനുകളിൽ ഉൾപ്പെടെ വെള്ളം എത്തി. ഏതാനും വീട്ടുകാർക്ക് മാറി താമസിക്കേണ്ടി വന്നു. മുക്കോലയിൽ കടകളിലും വെള്ളം കയറി.

ചിറവക്ക് മുതൽ സംസ്ഥാനപാതയോരത്തു വരെ വെള്ളമായിരുന്നു. കടകളിൽ വെള്ളം കയറി നാശനഷ്ടമുണ്ടായി. ഇവിടെ റോഡ് പണി നടന്നുവരുന്നുണ്ട്. ശാസ്ത്രീയമായ രീതിയിൽ അഴുക്കുചാൽ നിർമ്മിക്കാത്ത ആണ് പ്രശ്നം എന്ന് വ്യാപാരികൾ പറയുന്നു. 

കുപ്പം മുക്കുന്നിൽ ചെറിയ രീതിയിൽ ഉരുൾപൊട്ടലും ഉണ്ടായത്തിനെതുടർന്ന് 30 ഓളം വീടുകളിൽ വെള്ളം കയറി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/5625/as-the-rains-intensified-houses-and-shops-in-many-parts-of-taliparamba-were-flooded)