---
title: "സീതി സാഹിബ് സ്കൂൾ മാനേജർ സ്ഥാനത്തുനിന്ന് പികെ സുബൈറിനെ നീക്കിയതും പുതിയ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതും ഹൈക്കോടതി സ്റ്റേ ചെയ്തു"
english_title: "High court stay "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56243/high-court-stay"
published_at: "2022-07-20T21:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d82c87c641b_IMG-20220720-WA0025.jpg"
keywords: []
---

# സീതി സാഹിബ് സ്കൂൾ മാനേജർ സ്ഥാനത്തുനിന്ന് പികെ സുബൈറിനെ നീക്കിയതും പുതിയ എക്സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചതും ഹൈക്കോടതി സ്റ്റേ ചെയ്തു

> **Lead Summary:** തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് കേരള വകുപ്പ് ബോർഡ് നിയോഗിച്ച എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമനം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് വന്നു. സീതി സാഹിബ് സ്കൂൾ മാനേജറായിരുന്ന പി കെ സുബൈർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടും തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരത്തെ ഉണ്ടായിരുന്ന മാനേജര്‍ പി.കെ.സുബൈറിനെ നീക്കി എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് മാനേജര്‍ പദവി നല്‍കിക്കൊണ്ടുമുള്ള കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം മരവിപ്പിച്ചുകൊണ്ടുമാണ് ഹൈക്കോടതിയുടെ വിധി. വഖഫ് ബോർഡിന് നോട്ടീസ് നൽകുകയും ചെയ്തു.2022 ജൂണ്‍ 22 നാണ് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി ട്രസ്റ്റ് കമ്മിറ്റിക്ക് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വകുപ്പ് ബോര്‍ഡ് മുമ്പാകെ പരാതി നല്‍കുന്നത്.23 തന്നെ പരാതി പരിഗണിച്ച് കക്ഷികള്‍ക്ക് നോട്ടീസ് ആക്കുകയായിരുന്നു. 25 ന് സ്‌പെഷ്യല്‍ മെസഞ്ചര്‍ വഴി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് നല്‍കുകയും ചെയ്തു.

## Article Content

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് കേരള വകുപ്പ് ബോർഡ് നിയോഗിച്ച എക്സിക്യൂട്ടീവ് ഓഫീസറുടെ നിയമനം രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തുകൊണ്ട് ഹൈക്കോടതിയുടെ ഉത്തരവ് വന്നു. സീതി സാഹിബ് സ്കൂൾ മാനേജറായിരുന്ന പി കെ സുബൈർ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് സ്റ്റേ. തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മിറ്റിക്ക് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയമിച്ചുകൊണ്ടും തളിപ്പറമ്പ് സീതി സാഹിബ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് നേരത്തെ ഉണ്ടായിരുന്ന മാനേജര്‍ പി.കെ.സുബൈറിനെ നീക്കി എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്ക് മാനേജര്‍ പദവി നല്‍കിക്കൊണ്ടുമുള്ള കേരള വഖഫ് ബോര്‍ഡിന്റെ തീരുമാനം മരവിപ്പിച്ചുകൊണ്ടുമാണ് ഹൈക്കോടതിയുടെ വിധി. വഖഫ് ബോർഡിന് നോട്ടീസ് നൽകുകയും ചെയ്തു.2022 ജൂണ്‍ 22 നാണ് തളിപ്പറമ്പ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇടതുപക്ഷ വഖഫ് സംരക്ഷണ സമിതി ട്രസ്റ്റ് കമ്മിറ്റിക്ക് എക്‌സിക്യൂട്ടീവ് ഓഫീസറെ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരള വകുപ്പ് ബോര്‍ഡ് മുമ്പാകെ പരാതി നല്‍കുന്നത്.23 തന്നെ പരാതി പരിഗണിച്ച് കക്ഷികള്‍ക്ക് നോട്ടീസ് ആക്കുകയായിരുന്നു. 25 ന് സ്‌പെഷ്യല്‍ മെസഞ്ചര്‍ വഴി എതിര്‍കക്ഷികള്‍ക്ക് സമന്‍സ് നല്‍കുകയും ചെയ്തു.

29 ന് നടന്ന വഖഫ് ബോര്‍ഡിന്റെ ആദ്യ യോഗത്തില്‍ വെച്ച് തന്നെ ഓര്‍ഡര്‍ പുറപ്പെടുവിക്കുകയും ചെയ്തു. തനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അവസരമുണ്ടാകണമെന്ന സുബൈറിന്റെ ആവശ്യം തള്ളി കൊണ്ടായിരുന്നു അന്ന് ബോര്‍ഡ് തീരുമാനമെടുത്തത്.

ട്രസ്റ്റ് ഭരണസമിതിയിലെ 18 പേരും കാലാവധി കഴിഞ്ഞിട്ട് തുടരുമ്പോള്‍ എന്തുകൊണ്ടാണ് ഒരാളെ മാത്രം നീക്കിയതെന്ന ചോദ്യവും കോടതിയുടെ ഭാഗത്തുനിന്ന് ഉയര്‍ന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56243/high-court-stay)