---
title: "അലഞ്ഞുതിരിഞ്ഞ വയോധികന് തുണയായി മയ്യിൽ പഞ്ചായത്ത് അംഗങ്ങളും ഐആർപിസിയും"
english_title: "help to an  old man"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56218/help-to-an-old-man"
published_at: "2022-07-20T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d80e332307b_vac.jpg"
keywords: []
---

# അലഞ്ഞുതിരിഞ്ഞ വയോധികന് തുണയായി മയ്യിൽ പഞ്ചായത്ത് അംഗങ്ങളും ഐആർപിസിയും

> **Lead Summary:** കഴിഞ്ഞദിവസം കണ്ടക്കൈ റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരാൾ കിടക്കുന്നത് മയ്യിൽ പഞ്ചായത്ത് അംഗം സന്ധ്യയുടെ ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻതന്നെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്തിനെ വിവരമറിയിച്ചു. മയ്യിൽ സി ഐ ടി പി സുമേഷിന്റെ സഹായത്തോടെ കണ്ണൂർ പ്രത്യാശ ഭവനിലെ ഫാദർ സണ്ണിയുമായി ബന്ധപ്പെടുകയും പുനരധിവാസത്തിനു വഴി തെളിയുകയും ചെയ്തു.

## Article Content

കഴിഞ്ഞദിവസം കണ്ടക്കൈ റോഡരികിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരാൾ കിടക്കുന്നത് മയ്യിൽ പഞ്ചായത്ത് അംഗം സന്ധ്യയുടെ ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻതന്നെ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രവി മാണിക്കോത്തിനെ വിവരമറിയിച്ചു. മയ്യിൽ സി ഐ ടി പി സുമേഷിന്റെ സഹായത്തോടെ കണ്ണൂർ പ്രത്യാശ ഭവനിലെ ഫാദർ സണ്ണിയുമായി ബന്ധപ്പെടുകയും പുനരധിവാസത്തിനു വഴി തെളിയുകയും ചെയ്തു.

ഇന്ന് കാലത്തു ആംബുലൻസിൽ ജില്ലാ ആശുപത്രിയിൽ വൈദ്യ പരിശോധന നടത്തുകയും കുളിപ്പിച്ചു പുതിയ വസ്ത്രങ്ങളും ധരിപ്പിച്ച ശേഷമാണ് പ്രത്യാശ ഭവനിൽ പ്രവേശിപ്പിച്ചത്.ഇയാൾ പറയുന്ന കാര്യങ്ങളൊന്നും വ്യക്തമായിരുന്നില്ല.കെ ദാമോദരൻ, ബിജു സി കെ, മുഹമ്മദ്‌ സി കെ, കെ പി നാസർ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56218/help-to-an-old-man)