---
title: "സ്ത്രീയുമായി പരിചയം നടിച്ച്  ആറര പവൻ സ്വർണമാല കൈക്കലാക്കിയ തളിപ്പറമ്പ് സ്വദേശി പിടിയിൽ"
english_title: "arrest for gold necklace smuggling "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56156/arrest-for-gold-necklace-smuggling"
published_at: "2022-07-20T14:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7c8aa2a815_news-card.jpg"
keywords: []
---

# സ്ത്രീയുമായി പരിചയം നടിച്ച്  ആറര പവൻ സ്വർണമാല കൈക്കലാക്കിയ തളിപ്പറമ്പ് സ്വദേശി പിടിയിൽ

> **Lead Summary:** സ്ത്രീയുമായി പരിചയം നടിച്ച് സംസാരിക്കുന്നതിനിടയിൽ യുവതിയുടെ ആറര പവന്റെ സ്വർണമാല കൈക്കലാക്കിയ തളിപ്പറമ്പ് സ്വദേശിയെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കുറ്റിക്കോലിലെ ബാപ്പന്റെകത്ത് ഹൗസിൽ ഷബീർ ആണ് പിടിയിലായത്.

## Article Content

സ്ത്രീയുമായി പരിചയം നടിച്ച് സംസാരിക്കുന്നതിനിടയിൽ യുവതിയുടെ ആറര പവന്റെ സ്വർണമാല കൈക്കലാക്കിയ തളിപ്പറമ്പ് സ്വദേശിയെ അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് കുറ്റിക്കോലിലെ ബാപ്പന്റെകത്ത് ഹൗസിൽ ഷബീർ ആണ് പിടിയിലായത്.

ഇന്നലെ ഉച്ചയോടെ കണ്ണൂർ എകെജി ആശുപത്രിക്ക് സമീപത്ത് വെച്ചാണ് സംഭവം. എടക്കാട് മുനമ്പിലെ മുസ്തഫയുടെ ഭാര്യ വലിയവളപ്പിൽ സജിനയുടെ പരാതിയിലാണ് കേസ്.

യുവതിയോട് പരിചയം നടിച്ച് സംസാരിക്കുന്നതിനിടയിലാണ് കഴുത്തിൽ കിടന്ന ആറര പവൻ സ്വർണമാല കൈക്കലാക്കി ഷബീർ രക്ഷപ്പെട്ടത്.

പരാതിയെത്തുടർന്ന് പോലീസ് കണ്ണൂരിലെ നിരവധി സിസിടിവി ക്യാമറകൾ പരിശോധിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പഴയ ബസ് സ്റ്റാൻഡിൽ വച്ച് ടൗൺ എസ് ഐ ശ്രീജിത്ത് കോടിയേരിയുടെ നേതൃത്വത്തിൽ ഷബീറിനെ പിടികൂടിയത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56156/arrest-for-gold-necklace-smuggling)