---
title: "ചപ്പാരപ്പടവ് സെക്ടർ സാഹിത്യോത്സവ്: പെരുവണ യൂണിറ്റ് ജേതാക്കൾ "
english_title: "chapparappadav sahityotsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56138/chapparappadav-sahityotsav"
published_at: "2022-07-20T13:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7b65a3d2fd_vac.jpg"
keywords: []
---

# ചപ്പാരപ്പടവ് സെക്ടർ സാഹിത്യോത്സവ്: പെരുവണ യൂണിറ്റ് ജേതാക്കൾ 

> **Lead Summary:** **ചപ്പാരപ്പടവ് : **രണ്ട് ദിനങ്ങളിലായി പെരുവണ നാശത്തിൽ നടന്ന എസ് എസ് എഫ് 29മത് ചപ്പാരപ്പടവ് സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു.

## Article Content

**ചപ്പാരപ്പടവ് : **രണ്ട് ദിനങ്ങളിലായി പെരുവണ നാശത്തിൽ നടന്ന എസ് എസ് എഫ് 29മത് ചപ്പാരപ്പടവ് സെക്ടർ സാഹിത്യോത്സവ് പ്രൗഢമായി സമാപിച്ചു.

പെരുവണ, പടപ്പേങ്ങാട്, മംഗര ബദരിയ നഗർ യൂണിറ്റുകൾ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. സർഗ പ്രതിഭ, കലാ പ്രതിഭ പുരസ്‌കാരം റംഷാദ് പടപ്പേങ്ങാട്, സിനാൻ ശാന്തിഗിരി കരസ്ഥമാക്കി.ശനി വൈകുന്നേരം ആരംഭിച്ച പരിപാടി പ്രശസ്ത എഴുത്തുകാരൻ ഇയ്യ വളപട്ടണം ഉത്ഘാടനം ചെയ്തു.

സമാപന സംഗമം സമസ്ത കണ്ണൂർ ജില്ലാ സെക്രട്ടറി പി. പി അബ്ദുൽ ഹകീം സഅദി ഉൽഘടനം ചെയ്തു.എസ് എസ് എഫ് കണ്ണൂർ ജില്ലാ സെക്രട്ടറി സകരിയ ഒ സി അനുമോദന പ്രഭാഷണം നടത്തി.

അലികുഞ്ഞി ദാരിമി, കാനങ്ങാട് മുഹമ്മദ്‌ മുസ്‌ലിയാർ,സിഎം ഇബ്രാഹിം മുസ്‌ലിയാർ, എ വി അബ്ദുറഹ്മാൻ ഹിശാമി, യൂ വി അബ്ദുറസാഖ് ഹാജി, എം മമ്മു മൗലവി ആശംസ പ്രസംഗം നടത്തി. സൈഫുദ്ധീൻ സ്വാഗതവും മുസ്‌ഫിർ അഹ്സനി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56138/chapparappadav-sahityotsav)