---
title: "വഖഫ് നിയമനം പി എസ് എസിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്. നിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു"
english_title: "Vakhaf news"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56109/vakhaf-news"
published_at: "2022-07-20T11:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d7a1430223e_Screenshot_20220720-120123_Gallery.jpg"
keywords: []
---

# വഖഫ് നിയമനം പി എസ് എസിക്ക് വിട്ടതിൽ നിന്ന് സർക്കാർ പിന്നോട്ട്. നിയമം മാറ്റാൻ ഭേദഗതി കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു

> **Lead Summary:** **തിരുവനന്തപുരം:** വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.നിയമസഭയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വീടാനുള്ള തീരുമാനം എടുത്തപ്പോള്‍ നിയമസഭയില്‍ ആരും എതിര്‍ത്തിരുന്നില്ല. സബ്ജക്ട് കമ്മിറ്റിക്ക് വീട്ടപ്പോഴും മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ എതിര്‍ത്തില്ല. അന്ന് ലീഗ് ഉന്നയിച്ച് നിലവിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക മാത്രമാണ്. എന്നാല്‍ ഏറെ കഴിഞ്ഞ് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഈ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. അവരുടെ ആശങ്ക താനുമായുള്ള ചര്‍ച്ചയില്‍ അവര്‍ ഉന്നയിച്ചു. ഈ യോഗത്തിലുണ്ടായ തീരുമാനം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വഖഫ് നിയമനത്തിനായി പുതിയ മാര്‍ഗം രൂപവത്കരിക്കുന്നത്. മുസ് ലിം സംഘടനാ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം:** വഖഫ് ബോര്‍ഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള തീരുമാനം പിന്‍വലിച്ച് സര്‍ക്കാര്‍. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവരുമെന്നും ബോര്‍ഡിലേക്കുള്ള നിയമനങ്ങള്‍ക്ക് പുതിയ സംവിധാനം ഏര്‍പ്പെടുത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.നിയമസഭയില്‍ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കികൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.വഖ്ഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വീടാനുള്ള തീരുമാനം എടുത്തപ്പോള്‍ നിയമസഭയില്‍ ആരും എതിര്‍ത്തിരുന്നില്ല. സബ്ജക്ട് കമ്മിറ്റിക്ക് വീട്ടപ്പോഴും മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികള്‍ എതിര്‍ത്തില്ല. അന്ന് ലീഗ് ഉന്നയിച്ച് നിലവിലെ ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക മാത്രമാണ്. എന്നാല്‍ ഏറെ കഴിഞ്ഞ് ലീഗ് പ്രതിഷേധവുമായി രംഗത്തെത്തി. എന്നാല്‍ ഈ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ ആശങ്ക പ്രകടിപ്പിച്ചു. അവരുടെ ആശങ്ക താനുമായുള്ള ചര്‍ച്ചയില്‍ അവര്‍ ഉന്നയിച്ചു. ഈ യോഗത്തിലുണ്ടായ തീരുമാനം തത്വത്തില്‍ സര്‍ക്കാര്‍ അംഗീകരിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ വഖഫ് നിയമനത്തിനായി പുതിയ മാര്‍ഗം രൂപവത്കരിക്കുന്നത്. മുസ് ലിം സംഘടനാ നേതാക്കള്‍ക്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56109/vakhaf-news)