---
title: "ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു"
english_title: "accident oman"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56094/accident-oman"
published_at: "2022-07-20T11:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d799d306383_Untitled-2_webqwe.jpg"
keywords: []
---

# ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു

> **Lead Summary:** **കണ്ണൂർ:** ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ടൗണിൽ താമസിക്കുന്ന ഷംസീർ പാറക്കൽ നജീബ് ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണുള്ളത്.

## Article Content

**കണ്ണൂർ:** ഒമാനിലെ ഹൈമയിലുണ്ടായ വാഹനാപകടത്തിൽ കണ്ണൂർ സ്വദേശി മരിച്ചു. ടൗണിൽ താമസിക്കുന്ന ഷംസീർ പാറക്കൽ നജീബ് ആണ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണുള്ളത്.

സലാല സന്ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനം ഹൈമക്ക് അടുത്ത് വെച്ച് ടയർ പൊട്ടിയാണ് അപകടം. വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി റയീസ്, ബിന്ദു മക്കീജ ( രാജസ്ഥാൻ ) എന്നിവരെ അടിയന്തിര ചികിത്സക്കായി നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി.

വാഹനത്തിലുണ്ടായിരുന്ന കണ്ണൂർ സ്വദേശി സമീർ, കോഴിക്കോട് സ്വദേശികളായ നജീബ്, സ്വാലിഹ നജീബ് എന്നിവർ ഹൈമ ആശുപത്രിയിലാണുള്ളത്. പോലീസ് സംഭവ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56094/accident-oman)