---
title: "കുരങ്ങ് പനി: കേന്ദ്രസംഘം  ഇന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തും"
english_title: "monkey pox pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/56063/monkey-pox-pariyaram"
published_at: "2022-07-20T09:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d77f78dc8d2_0c275587-bc29-4f49-bd8c-94e95f3b3fa4.jpg"
keywords: []
---

# കുരങ്ങ് പനി: കേന്ദ്രസംഘം  ഇന്ന് കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ എത്തും

> **Lead Summary:** കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിൽ കുരങ്ങ് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികിത്സ സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തും.

## Article Content

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിൽ കുരങ്ങ് പനി ബാധിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയെ പരിശോധിക്കാനും ചികിത്സ സംബന്ധിച്ച് കൂടുതല്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിയോഗിച്ച പ്രത്യേക സംഘം ഇന്ന് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെത്തും.

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിൽ കഴിയുന്ന രോഗിയെ സന്ദര്‍ശിച്ച ശേഷമായിരിക്കും ഇന്ന് ഉച്ചക്ക് ശേഷം പരിയാരത്ത് എത്തുക. വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ മൂന്നംഗങ്ങളാണ് കേന്ദ്ര സംഘത്തിലുള്ളത്.

മെഡിക്കല്‍ കോളേജ് ഐസോലേഷന്‍ വാര്‍ഡില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബോര്‍ഡ് വ്യക്തമാക്കി. രോഗിയുമായി അടുത്തിടപഴകിയ ആര്‍ക്കും തന്നെ ഇതുവരെ രോഗലക്ഷണൾ ഉണ്ടായിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/56063/monkey-pox-pariyaram)