---
title: "കരിമ്പത്ത് ഫര്‍ണിച്ചര്‍ കടയില്‍ കയറി ഉടമയെ ആക്രമിച്ച സംഭവം : രണ്ടുപേര്‍ക്കെതിരെ കേസ് "
english_title: "case against attack case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55995/case-against-attack-case"
published_at: "2022-07-19T19:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6bf3c1d14b_download.jpg"
keywords: []
---

# കരിമ്പത്ത് ഫര്‍ണിച്ചര്‍ കടയില്‍ കയറി ഉടമയെ ആക്രമിച്ച സംഭവം : രണ്ടുപേര്‍ക്കെതിരെ കേസ് 

> **Lead Summary:** **തളിപ്പറമ്പ്: **ഫര്‍ണിച്ചര്‍ ഷോപ്പില്‍ കയറി ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ കേസെടുത്തു.

## Article Content

**തളിപ്പറമ്പ്: **ഫര്‍ണിച്ചര്‍ ഷോപ്പില്‍ കയറി ഉടമയെ മര്‍ദ്ദിച്ച സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ തളിപ്പറമ്പ് പോലീസ കേസെടുത്തു.

കരിമ്പം ബ്ലോക്ക് ഓഫീസിന് സമീപം പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍കോ ഫര്‍ണിച്ചര്‍ കടയില്‍ അതിക്രമിച്ചു കയറി പാര്‍ട്ണറായ ചവനപ്പുഴ കണ്ണങ്കീല്‍ വീട്ടില്‍ നിസാറിനെ(31) മര്‍ദ്ദിക്കുകയും കടയിലെ 45,000 രൂപ വിലമതിക്കുന്ന ഫര്‍ണിച്ചറുകള്‍ നശിപ്പിക്കുകയും ചെയ്തതിനാണ് കേസ്.

അഴീക്കോട്ടെ ഷിഫാസിന്റെയും കണ്ടാലറിയാവുന്ന മറ്റൊരാളുടെയും പേരിലാണ് കേസ്. ഇക്കഴിഞ്ഞ 15 ന് വൈകുന്നേരം 3.45 നായിരുന്നു സംഭവം. സാമ്പത്തിക ഇടപാട് സംബന്ധിച്ച പ്രശ്‌നങ്ങളാണ് സംഭവത്തിന് കാരണം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55995/case-against-attack-case)