---
title: "എസ്. എസ്. എഫ് ആലക്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; നെടുവോട് ചാമ്പ്യന്മാർ"
english_title: "alakkod ssf"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55989/alakkod-ssf"
published_at: "2022-07-19T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6bc68abd30_vac.jpg"
keywords: []
---

# എസ്. എസ്. എഫ് ആലക്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു; നെടുവോട് ചാമ്പ്യന്മാർ

> **Lead Summary:** **രയറോം: **എസ്. എസ്. എഫ്.ഇരുപത്തിയൊമ്പതാമത് ആലക്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച നടന്ന ഉദ്‌ഘാടന സംഗമത്തിൽ പ്രശസ്ത സാഹിത്യകാരനും സാമൂഹ്യ ചിന്തകൻ പ്രാപ്പൊയിൽ നാരായണൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

## Article Content

**രയറോം: **എസ്. എസ്. എഫ്.ഇരുപത്തിയൊമ്പതാമത് ആലക്കോട് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ശനിയാഴ്ച നടന്ന ഉദ്‌ഘാടന സംഗമത്തിൽ പ്രശസ്ത സാഹിത്യകാരനും സാമൂഹ്യ ചിന്തകൻ പ്രാപ്പൊയിൽ നാരായണൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.

എസ്. എസ്. എഫ്. കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ഷംസീർ കടാങ്കോട് പ്രമേയ പ്രഭാഷണം നടത്തി.ആലക്കോട് ഗ്രാമ പഞ്ചായത്ത്‌ വിദ്യാഭ്യാസ സ്റ്റാറ്റിoഗ് കമ്മിറ്റി ചെയർമാൻ എം.എ. ഖലീൽ റഹ്മാൻ, എസ്. എസ്. എഫ് തളിപ്പറമ്പ ഡിവിഷൻ ഫിനാൻസ് സെക്രട്ടറി മുനീർ ശാമിൽ ഇർഫാനി എന്നിവർ ആശംസ പ്രസംഗം നടത്തി.

രണ്ട് ദിവസങ്ങളിലായി രയറോം ഓ.ഖാലിദ് നഗറിൽ നടന്ന കലാ പരിപാടിയിൽ 9 യൂണിറ്റുകളിൽ നിന്നായി 100 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. നിടുവോട് ഉദയഗിരി, കരുവഞ്ചാൽ എന്നീ യൂണിറ്റുകൾ യഥാക്രമം ഒന്ന് രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.

ഞായറാഴ്ച നടന്ന സമാപന സംഗമത്തിൽ എസ്. വൈ. എസ് തളിപ്പറമ്പ സോൺ പ്രസിഡന്റ് മുഹമ്മദ്‌ കുഞ്ഞി അമാനി പടപ്പേങ്ങാട് ഉദ്ഘടനം നിർവഹിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55989/alakkod-ssf)