---
title: "നികുതി അടച്ചില്ല; ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു"
english_title: "air lines"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55987/air-lines"
published_at: "2022-07-19T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6bb28d5aae_vac.jpg"
keywords: []
---

# നികുതി അടച്ചില്ല; ഇൻഡിഗോ എയർലൈൻസിന്റെ ബസ് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു

> **Lead Summary:** വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പാണ് കോഴിക്കോട്ട് നിന്ന് ബസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ബസിനെതിരെയാണ് നടപടി.

## Article Content

വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തു. മോട്ടോര്‍ വാഹന വകുപ്പാണ് കോഴിക്കോട്ട് നിന്ന് ബസ് കസ്റ്റഡിയിലെടുത്തത്. വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ ഉപയോഗിച്ചിരുന്ന ബസിനെതിരെയാണ് നടപടി.

6 മാസമായി വാഹനത്തിന്റെ നികുതി അടച്ചിട്ടില്ല. ഈ ഇനത്തില്‍ 40,000 രൂപ അടയ്ക്കാനുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. തുക അടച്ചാൽ മാത്രമേ ബസ് വിട്ടുതരുകയുള്ളൂവെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55987/air-lines)