---
title: "സ: കെ കുഞ്ഞപ്പ രണ്ടാം ചരമവാർഷിക ദിനം: സ്മാരക സ്തൂപം ഇന്ന് അനാച്ഛാദനം ചെയ്യും"
english_title: "kunjappa "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55950/kunjappa"
published_at: "2022-07-19T16:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d68ed7c40f8_news-card-Recovered.jpg"
keywords: []
---

# സ: കെ കുഞ്ഞപ്പ രണ്ടാം ചരമവാർഷിക ദിനം: സ്മാരക സ്തൂപം ഇന്ന് അനാച്ഛാദനം ചെയ്യും

> **Lead Summary:** മോറാഴയിലെ ദരിദ്ര കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃനിരയിലും അഖിലേന്ത്യ കൗൺസിൽ വരെയും ജ്വലിച്ചുയർന്ന സ:കെ.കുഞ്ഞപ്പ .CPI[M] ന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായും വളരെക്കാലം പ്രവർത്തിച്ച ത്യാഗധനനായ മാതൃക കമ്മ്യൂണിസ്റ്റ് ആയിരുന്നു. കള്ള് ചെത്ത് തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നേതൃത്വം നൽകിയ കെ. കുഞ്ഞപ്പ എന്ന ഏവരുടെയും അപ്പയേട്ടൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം പൂർത്തിയാകുന്നു. രണ്ടാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി മോറാഴ ഗ്രാമീണ വായനശാല പരിസരത്ത് നിർമ്മിച്ച സ്മാരക സ്തൂപം പാർട്ടി പോളിറ്റ് ബ്യൂറോ മെമ്പറും കർഷക തൊഴിലാളി യൂണിയൻ നേതാവുമായ സ: എ. വിജയരാഘവൻ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് അനാച്ഛാദനം നിർവഹിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

## Article Content

മോറാഴയിലെ ദരിദ്ര കർഷക തൊഴിലാളി കുടുംബത്തിൽ ജനിച്ച് കർഷക തൊഴിലാളി പ്രസ്ഥാനത്തിന്റെ സംസ്ഥാന നേതൃനിരയിലും അഖിലേന്ത്യ കൗൺസിൽ വരെയും ജ്വലിച്ചുയർന്ന സ:കെ.കുഞ്ഞപ്പ .CPI[M] ന്റെ കണ്ണൂർ ജില്ലാ കമ്മിറ്റി അംഗമായും തളിപ്പറമ്പ് ഏരിയ സെക്രട്ടറിയായും വളരെക്കാലം പ്രവർത്തിച്ച ത്യാഗധനനായ മാതൃക കമ്മ്യൂണിസ്റ്റ് ആയിരുന്നു. കള്ള് ചെത്ത് തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാൻ നേതൃത്വം നൽകിയ കെ. കുഞ്ഞപ്പ എന്ന ഏവരുടെയും അപ്പയേട്ടൻ നമ്മെ വിട്ടു പിരിഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം പൂർത്തിയാകുന്നു. രണ്ടാം ചരമവാർഷിക ദിനത്തിന്റെ ഭാഗമായി മോറാഴ ഗ്രാമീണ വായനശാല പരിസരത്ത് നിർമ്മിച്ച സ്മാരക സ്തൂപം പാർട്ടി പോളിറ്റ് ബ്യൂറോ മെമ്പറും കർഷക തൊഴിലാളി യൂണിയൻ നേതാവുമായ സ: എ. വിജയരാഘവൻ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് അനാച്ഛാദനം നിർവഹിച്ച് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55950/kunjappa)