---
title: "സിപിഎം പ്രവർത്തകനെ  ഭീഷണിപ്പെടുത്തിയ 4 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്"
english_title: "Case against 4 SDPI acttivist"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55897/case-against-4-sdpi-acttivist"
published_at: "2022-07-19T12:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d65b9d75ad4_download.jpg"
keywords: []
---

# സിപിഎം പ്രവർത്തകനെ  ഭീഷണിപ്പെടുത്തിയ 4 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

> **Lead Summary:** **തളിപ്പറമ്പ്: **കഴിഞ്ഞദിവസം രാവിലെ ജോലിക്ക് പോകുന്ന വഴി സിപിഐഎം കുറ്റ്യേരി വെസ്റ്റ് ബ്രാഞ്ച് അംഗം എം ഷിജുവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്നലെ രാവിലെയാണ് സംഭവം.എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ചിററവക്കില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയാണ് ഷിജുവിനെ ഭീഷണിപ്പെടുത്തിയത്.

## Article Content

**തളിപ്പറമ്പ്: **കഴിഞ്ഞദിവസം രാവിലെ ജോലിക്ക് പോകുന്ന വഴി സിപിഐഎം കുറ്റ്യേരി വെസ്റ്റ് ബ്രാഞ്ച് അംഗം എം ഷിജുവിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ 4 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.ഇന്നലെ രാവിലെയാണ് സംഭവം.എസ്.ഡി.പി.ഐ പ്രവര്‍ത്തകന്‍ അഫ്‌സലിന്റെ നേതൃത്വത്തിലുള്ള നാലംഗസംഘം ചിററവക്കില്‍ വെച്ച് തടഞ്ഞുനിര്‍ത്തിയാണ് ഷിജുവിനെ ഭീഷണിപ്പെടുത്തിയത്.

കഴിഞ്ഞ ഞായറാഴ്ച്ച കുറ്റ്യേരി പാലത്തില്‍ വെച്ച് പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകര്‍ വടംവലി മല്‍സരം നടത്താന്‍ തീരുമാനിച്ചത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. ഇതിന്റെ വൈരാഗ്യത്തില്‍ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55897/case-against-4-sdpi-acttivist)