---
title: "വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ അറസ്റ്റിൽ"
english_title: "ks shabareeth"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55889/ks-shabareeth"
published_at: "2022-07-19T12:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d656c5a7aea_vac.jpg"
keywords: []
---

# വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം: കോൺഗ്രസ് നേതാവ് കെ എസ് ശബരിനാഥൻ അറസ്റ്റിൽ

> **Lead Summary:** **തിരുവനന്തപുരം:** മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരിനാഥന്‍ അറസ്റ്റില്‍.

## Article Content

**തിരുവനന്തപുരം:** മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ കെഎസ് ശബരിനാഥന്‍ അറസ്റ്റില്‍.

വിമാനത്തിനുള്ളില്‍ മുഖ്യമന്ത്രിക്കെതിരായ വധശ്രമക്കേസില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ശബരിനാഥന്‍ ചോദ്യം ചെയ്യലിന് ഹാജരായിരുന്നു. പിന്നാലെയാണ് അറസ്റ്റ്.

ശബരിനാഥന്‍ മുന്‍കൂര്‍ജാമ്യ ഹര്‍ജി കോടതിയില്‍ നല്‍കിയിരുന്നു.

ഇത് പരിഗണിക്കുന്നതിനിടെ ശബരിനാഥന്റെ അറസ്റ്റ് രേഖപ്പെടുത്തിയെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയായിരുന്നു. 

തത്കാലം അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്ന് കോടതി വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55889/ks-shabareeth)