---
title: "എസ് എസ് എഫ് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു"
english_title: "ssf thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55857/ssf-thalipparamba"
published_at: "2022-07-19T11:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d6453b0f993_vac.jpg"
keywords: []
---

# എസ് എസ് എഫ് തളിപ്പറമ്പ് സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

> **Lead Summary:** എസ് എസ് എഫ് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ബദരിയ നഗറിൽ,10 യൂണിറ്റുകളിൽ നിന്നുള്ള 200 ഓളം വിദ്യാർത്ഥികൾ മത്സരിച്ച തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിൽ സുന്നി നഗർ യൂണിറ്റ്, ഏഴാമൈൽ, സലാമത് നഗർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങൾ നേടി.

## Article Content

എസ് എസ് എഫ് തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി ബദരിയ നഗറിൽ,10 യൂണിറ്റുകളിൽ നിന്നുള്ള 200 ഓളം വിദ്യാർത്ഥികൾ മത്സരിച്ച തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിൽ സുന്നി നഗർ യൂണിറ്റ്, ഏഴാമൈൽ, സലാമത് നഗർ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്നു സ്ഥാനങ്ങൾ നേടി.

എസ്. എസ്. എഫ് തളിപ്പറമ്പ സെക്ടർ പ്രസിഡന്റ്‌ മുഹ്സിൻ സുന്നി നഗറിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനം. സിറാജ് മാസ്റ്റർ ഉൽഘാടനം നിർവഹിച്ചു,ഡിവിഷൻ സെക്രട്ടറി ബിലാൽ പുഷ്പഗിരി വിജയികളെ പ്രഖ്യാപിച്ചു.

വിജയികൾക്കുള്ള സമ്മാനദാനം ജബ്ബാർ ഹാജി ജെ.ആർ, അഷ്‌റഫ്‌ സുന്നി നഗർ സിറാജ് മാസ്റ്റർ, ശിഹാബ്, സലീം എന്നിവർ ചേർന്ന് നിർവഹിച്ചു.സാഹിത്യോത്സവ് കൺവീനർ ഷഫീക് സുന്നി നഗർ നന്ദി പ്രകാശിപ്പിച്ചു.

സാഹിത്യോത്സവ് സർഗപ്രതിഭ, കലാപ്രതിഭ പട്ടങ്ങൾ റസിൻ റിയാസ് മന്ന,മുബഷിർ ഹസ്സൻ കടമ്പേരി എന്നിവർ യഥാക്രമം അർഹരായി. 2023 ലെ തളിപ്പറമ്പ സെക്ടർ സാഹിത്യോത്സവിൻ ഏഴാമൈൽ ആദിഥ്യമരുളും. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55857/ssf-thalipparamba)