---
title: "പരിയാരം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു"
english_title: "pariyaram sahityotsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55756/pariyaram-sahityotsav"
published_at: "2022-07-18T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d56b9fd13a1_vac.jpg"
keywords: []
---

# പരിയാരം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു

> **Lead Summary:** **തോട്ടീക്കൽ :** പരിയാരം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജന സെക്രട്ടറി പി. മുഹമ്മദലി മൗലവി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.

## Article Content

**തോട്ടീക്കൽ :** പരിയാരം സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. രണ്ട് ദിവസങ്ങളിലായി നടന്ന പരിപാടി കേരള മുസ്‌ലിം ജമാഅത്ത് ജന സെക്രട്ടറി പി. മുഹമ്മദലി മൗലവി തിരുവട്ടൂർ ഉദ്ഘാടനം ചെയ്തു.

അനസ് ബാഖവി പ്രാർത്ഥന നിർവഹിച്ചു.അർശദ് സുറൈജ് സഖാഫി അധ്യക്ഷത വഹിച്ചു. വായാട് 228 , തിരുവട്ടൂർ 221 , തോട്ടീക്കൽ 117 യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങൾ നേടി. സർഗ പ്രതിഭ, കലാപ്രതിഭകൾക്കുള്ള സമ്മാന വിതരണം ഷുഹൈബ് പി.വി. നിർവഹിച്ചു.

ബിശ്ർ ശാമിൽ ഇർഫാനി , മുഹമ്മദലി , അമീറലി കുറ്റേരി ഉസാമ വായാട് സ്വഫ് വാൻ വായാട് , അശ്റഫ് സുറൈജി സഖാഫി സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55756/pariyaram-sahityotsav)