---
title: "ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ യൂണിറ്റ് സമ്മേളനം നടത്തി"
english_title: "All Kerala Photographers Association Unit Conference was held"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/557/all-kerala-photographers-association-unit-conference-was-held"
published_at: "2021-09-30T16:50:00+05:30"
category: "Thaliparamba"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61559db07ff10_photographers.jpg"
keywords: []
---

# ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ യൂണിറ്റ് സമ്മേളനം നടത്തി

> **Lead Summary:** തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു. ജില്ലാ പ്രസിഡണ്ട് ഉണ്ണി കൂവോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജില്‍ കൊട്ടില അധ്യക്ഷത വഹിച്ചു

## Article Content

തളിപ്പറമ്പ്: ആള്‍ കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ തളിപ്പറമ്പ് വെസ്റ്റ് യൂണിറ്റ് സമ്മേളനം നടന്നു. ജില്ലാ പ്രസിഡണ്ട് ഉണ്ണി കൂവോട് സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വിജില്‍ കൊട്ടില അധ്യക്ഷത വഹിച്ചു

' മേഖല പ്രസിഡന്റ് ഗോപാലന്‍ അപ്‌സര സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രേംനാഥ് ,വിനോദ് കെ സോണി ജോസഫ് എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ.രഞ്ജിത്ത് പ്രവര്‍ത്തന റിപ്പോര്‍ട്ടും ' ധനേഷ് റാം വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

സമ്മേളനത്തില്‍ വെച്ച് എസ്എസ്എല്‍സി, + 2 പരീഷയില്‍ ഉന്നത വിജയം നേടിയ അംഗങ്ങളുടെ മക്കളെ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/557/all-kerala-photographers-association-unit-conference-was-held)