---
title: "ചെള്ളുപനി ബാധിച്ച് തിരുവനന്തപുരത്ത് വിദ്യാര്‍ഥി മരിച്ചു"
english_title: "A student died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55687/a-student-died"
published_at: "2022-07-18T14:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d51ed0462dd_images_(1).jpg"
keywords: []
---

# ചെള്ളുപനി ബാധിച്ച് തിരുവനന്തപുരത്ത് വിദ്യാര്‍ഥി മരിച്ചു

> **Lead Summary:** **തിരുവനന്തപുരം:** ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. പതിനൊന്നുകാരനായ കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

## Article Content

**തിരുവനന്തപുരം:** ചെള്ളുപനി ബാധിച്ച് വിദ്യാര്‍ഥി മരിച്ചു. പതിനൊന്നുകാരനായ കിളിമാനൂര്‍ സ്വദേശി സിദ്ധാര്‍ഥാണ് മരിച്ചത്. ഒരാഴ്ച മുന്‍പാണ് പനിയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് നാലുദിവസമായി തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചെള്ളുപനിയാണെന്ന സംശയത്തെ തുടര്‍ന്ന് സാംപിളുകള്‍ പരിശോധനയ്ക്ക് അയിച്ചിരുന്നു.

തുടര്‍ന്ന് ലഭിച്ച പരിശോധനാഫലത്തിലാണ് ചെള്ളുപനി സ്ഥിരീകരിച്ചത്.

ജില്ലയില്‍ അടുത്തിടെ രണ്ടുപേര്‍ ചെള്ളുപനിയെതുടര്‍ന്ന് മരിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55687/a-student-died)