---
title: "സി പി ഐ (എം) കുറ്റ്യേരി വെസ്റ്റ് ബ്രാഞ്ച് അംഗത്തിനെ എസ്ഡിപിഐക്കാർ ഭീഷണിപ്പെടുത്തിയതായി പരാതി"
english_title: "threatened by SDPI members"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55684/threatened-by-sdpi-members"
published_at: "2022-07-18T14:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d51c3f8850d_download.jpg"
keywords: []
---

# സി പി ഐ (എം) കുറ്റ്യേരി വെസ്റ്റ് ബ്രാഞ്ച് അംഗത്തിനെ എസ്ഡിപിഐക്കാർ ഭീഷണിപ്പെടുത്തിയതായി പരാതി

> **Lead Summary:** **തളിപ്പറമ്പ: **സി.പി.ഐ (എം)കുറ്റ്യേരി വെസ്റ്റ് ബ്രാഞ്ചംഗം എം.ഷിജുവിനെ ഇന്ന് രാവിലെ ജോലിക്കു പോകുന്ന വഴിയിൽ തളിപ്പറമ്പ ചിറവക്കിൽ വെച്ച് വാഹനം തടഞ്ഞ് ഏതാനും എസ്.ഡി.പി.ഐ പ്രവർത്തകർ മാരകായുധങ്ങളുമായി കൊല്ലുമെന്ന് ഭിക്ഷണിപ്പെടുത്തിയതായി പരാതി.

## Article Content

**തളിപ്പറമ്പ: **സി.പി.ഐ (എം)കുറ്റ്യേരി വെസ്റ്റ് ബ്രാഞ്ചംഗം എം.ഷിജുവിനെ ഇന്ന് രാവിലെ ജോലിക്കു പോകുന്ന വഴിയിൽ തളിപ്പറമ്പ ചിറവക്കിൽ വെച്ച് വാഹനം തടഞ്ഞ് ഏതാനും എസ്.ഡി.പി.ഐ പ്രവർത്തകർ മാരകായുധങ്ങളുമായി കൊല്ലുമെന്ന് ഭിക്ഷണിപ്പെടുത്തിയതായി പരാതി.

ഇന്നലെ എസ്.ഡി.പി.ഐയുടെ സമ്മേളനത്തിൻ്റെ ഭാഗമായി കുറ്റിയേരി പാലത്തിന് മുകളിൽ വടംവലി മത്സരം നടത്താൻ ശ്രമിച്ചിരുന്നു.ഇത് നാട്ടുകാർ ഇടപെട്ട് തടഞ്ഞിരുന്നു ഇതിൻ്റെ തുടർച്ചയാണ് ഇന്നത്തെ സംഭവമെന്നാണ് സൂചന.

ഷിജു തളിപ്പറമ്പ പോലീസിൽ പരാതി നൽകി .കുറ്റിയേരി പാലത്തിന് സമീപം താമസിക്കുന്ന അഫ്സലിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ഭിക്ഷണിപ്പെടുത്തിയതെന്നാണ് പരാതി.

വളരെ സമാധാന അന്തരീക്ഷം നിലനിൽക്കുന്ന കുറ്റ്യേരി പ്രദേശത്ത് വർഗ്ഗീയ ചേരിതിരിവ് ഉണ്ടാക്കി മുതലെടുപ്പ് നടത്താനുള്ള ശ്രമം തിരിച്ചറിയണമെന്നും സംഭവത്തിൽ മുഴുവൻ ജനാധിപത്യവിശ്വാസികളും ശക്തമായ പ്രതിഷേധം ഉയർത്തി കൊണ്ടുവരണമെന്നും സി.പി.ഐ (എം) കുറ്റ്യേരി ലോക്കൽ സെക്രട്ടറി പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55684/threatened-by-sdpi-members)