---
title: "മാങ്ങാട് മഹല്ല് കമ്മിറ്റി ഭരണം കേരള വഖഫ് ബോർഡ് ഏറ്റെടുത്തു"
english_title: "mangad mahall committee"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55640/mangad-mahall-committee"
published_at: "2022-07-18T11:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4fa2a89034_vac.jpg"
keywords: []
---

# മാങ്ങാട് മഹല്ല് കമ്മിറ്റി ഭരണം കേരള വഖഫ് ബോർഡ് ഏറ്റെടുത്തു

> **Lead Summary:** മാങ്ങാട് മഹല്ല് കമ്മിറ്റി ഭരണം കേരള വഖഫ് ബോർഡ് ഏറ്റെടുത്തു. ഭരണസമിതി തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താത്തതും കണക്കുകളും നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടു വീഴ്ച വരുത്തിയതിനുമാണ് നടപടി.

## Article Content

മാങ്ങാട് മഹല്ല് കമ്മിറ്റി ഭരണം കേരള വഖഫ് ബോർഡ് ഏറ്റെടുത്തു. ഭരണസമിതി തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്താത്തതും കണക്കുകളും നിർമാണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിട്ടു വീഴ്ച വരുത്തിയതിനുമാണ് നടപടി.

ഭരണസമിതിക്കെതിരെ മഹൽ അംഗങ്ങളായ സ്വകാര്യവ്യക്തികൾ നൽകിയ പരാതിയിൽ ബോർഡ് നിശ്ചയിച്ച അഡ്വക്കേറ്റ് കമ്മീഷന്റെ കണ്ടെത്തലുകളെ തുടർന്നാണ് ഭരണം വഖഫ് ബോർഡ് ഏറ്റെടുത്തത്. പുതിയ കമ്മിറ്റി അധികാരത്തിൽ വരുന്നതുവരെ ഭരണം നടത്തുന്നതിന് തളിപ്പറമ്പ് സ്വദേശി എം.അബ്ദുറഹ്മാൻ മുതവല്ലിയായി നിയമിച്ചു.

2021 ജൂൺ 21നാണ് പള്ളി കമ്മിറ്റിയുടെ കാലാവധി അവസാനിച്ചത്. കാലാവധി കഴിഞ്ഞിട്ടും തെരഞ്ഞെടുപ്പ് നടത്തിയില്ല. കണക്കുകളിലും വലിയ പൊരുത്തക്കേട് കമ്മീഷൻ കണ്ടെത്തി. വക്കഫ് ബോർഡിന്റെ അനുമതിയില്ലാതെ പള്ളിയും അനുബന്ധ കെട്ടിടങ്ങളും പൊളിച്ച് നീക്കുകയും വ്യക്തികളിൽനിന്ന് പണം സംഭാവന സ്വീകരിക്കുകയും ചെയ്തതായും കണ്ടെത്തി. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55640/mangad-mahall-committee)