---
title: "'അധികാരം അഹങ്കാരമാക്കി നന്മയെ മുടക്കുന്നവരെ തിരിച്ചറിയുക': പൊയിൽ ഗ്രീൻ സ്റ്റാർ സ്പോർട്സ് ക്ലബ്"
english_title: "green stars sports club"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55627/green-stars-sports-club"
published_at: "2022-07-18T09:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d4defcb7c8a_vac.jpg"
keywords: []
---

# 'അധികാരം അഹങ്കാരമാക്കി നന്മയെ മുടക്കുന്നവരെ തിരിച്ചറിയുക': പൊയിൽ ഗ്രീൻ സ്റ്റാർ സ്പോർട്സ് ക്ലബ്

> **Lead Summary:** പരിയാരം പഞ്ചായത്തിന്റെ ഹൃദയഭാഗമായ ചിതപ്പിലെപൊയിലില്‍ നിരവധി വാഹനാപകടങ്ങള്‍ നടന്നിട്ടും ഉത്തരവാദിത്തപ്പെട്ട അധികാരികളിൽ നിന്നും നടപടി വൈകുന്നതിനാൽ പ്രദേശത്തെ സന്നദ്ധ സംഘടനയായ ഗ്രീന്‍സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാന്‍ തീരുമാനിച്ചത്.

## Article Content

പരിയാരം പഞ്ചായത്തിന്റെ ഹൃദയഭാഗമായ ചിതപ്പിലെപൊയിലില്‍ നിരവധി വാഹനാപകടങ്ങള്‍ നടന്നിട്ടും ഉത്തരവാദിത്തപ്പെട്ട അധികാരികളിൽ നിന്നും നടപടി വൈകുന്നതിനാൽ പ്രദേശത്തെ സന്നദ്ധ സംഘടനയായ ഗ്രീന്‍സ്റ്റാര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബ് മുന്നറിയിപ്പ് ബോര്‍ഡുകള്‍ വെക്കാന്‍ തീരുമാനിച്ചത്.

പോലീസിന്റെയും പഞ്ചായത്തിന്റെയും അനുമതിയോടെയാണ് ക്ലബ്ബ് ഇതിനായി രംഗത്തിറങ്ങിയത്. പലരില്‍ നിന്നായി പിരിവെടുത്താണ് 20,000 ത്തോളം രൂപ മുടക്കി നാല് ബോര്‍ഡുകള്‍ നിര്‍മ്മിച്ചത്.

ഇത് സ്ഥാപിക്കുന്നതിന് പഞ്ചായത്ത് പ്രസിഡണ്ട് പരിഹാരം സ്റ്റേഷൻ എസ് ഐ എന്നിവരുടെ സാന്നിധ്യത്തിൽ ആവാൻ വേണ്ടി ക്ഷണിച്ചപ്പോൾ പഞ്ചായത്തിന് അനുമതി നൽകിയിട്ടില്ല എന്നാണ് അറിയിച്ചത്.

ഗ്രീന്‍സ്റ്റാറിന്റെ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ അനുമതി നല്‍കില്ലെന്നും, അനുമതിയില്ലാതെ സ്ഥാപിച്ചാല്‍ കേസെടുക്കണമെന്നും പഞ്ചായത്ത് പോലീസിനോട് ആവശ്യപ്പെട്ടതോടെ ക്ലബ്ബ് അധികൃതര്‍ ഇത് നിര്‍ത്തിവെച്ചു.

ബോര്‍ഡുകള്‍ ക്ലബ്ബ് പരിസരത്ത് വെറുതെകിടക്കുകയാണ്. പഞ്ചായത്ത് ആസ്ഥാനം നിലനില്‍ക്കുന്ന സ്ഥലത്ത്‌ , സുപ്രധാനായ ചുടല-മാതമംഗലം റോഡ് കടന്നുപോകുന്ന ഇവിടെ ഇന്നും വാഹനാപകടം നടന്ന് യാത്രക്കാരന് പരിക്കുപറ്റുകയുണ്ടായി.

അന്ധമായ രാഷ്ട്രീയ കാഴ്ചപ്പാടും അധികാരത്തിന്റെ അഹങ്കാരവും നിറഞ്ഞ ചീപ് ഈഗോ ആണ് പഞ്ചായത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് ഗ്രീൻ സ്റ്റാർ ഭാരവാഹികൾ ആരോപിച്ചു. സന്നദ്ധ സംഘടനക്ക് മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കാന്‍ അനുമതി നല്‍കിയ ശേഷം അതിനെതിരെ നിലപാട് സ്വീകരിച്ച പഞ്ചായത്ത് സ്വന്തം നിലയില്‍ ബോര്‍ഡ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55627/green-stars-sports-club)