---
title: "കുറ്റ്യേരി കടവിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച കമ്പവലി മത്സരം തടയാൻ സിപിഎം ശ്രമം"
english_title: "CPM's attempt to stop the programm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55572/cpms-attempt-to-stop-the-programm"
published_at: "2022-07-17T21:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d42dfc49c06_Untitled-2-web.jpg"
keywords: []
---

# കുറ്റ്യേരി കടവിൽ പോപ്പുലർ ഫ്രണ്ട് സംഘടിപ്പിച്ച കമ്പവലി മത്സരം തടയാൻ സിപിഎം ശ്രമം

> **Lead Summary:** **പരിയാരം : **സേവ് ദ റിപ്പബ്ലിക്ക്'എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17ന് കോഴിക്കോട് നടക്കുന്ന ജന മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംസ്ഥാനത്ത് ഏരിയ സമ്മേളനങ്ങൾ നടത്തിവരുന്നുണ്ട്.

## Article Content

**പരിയാരം : **സേവ് ദ റിപ്പബ്ലിക്ക്'എന്ന പ്രമേയത്തെ അടിസ്ഥാനമാക്കി പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17ന് കോഴിക്കോട് നടക്കുന്ന ജന മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം സംസ്ഥാനത്ത് ഏരിയ സമ്മേളനങ്ങൾ നടത്തിവരുന്നുണ്ട്.

അതിന്റെ ഭാഗമായി തളിപ്പറമ്പ് ഡിവിഷനിലെ പരിയാരം ഏരിയ കമ്മറ്റി ജൂലൈ 15 മുതൽ 18വരെ വിവിധ പരിപാടികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. കുറ്റിയേരി കടവിൽ ജൂലായ്‌ 17ന് നടത്താനിരുന്ന വടം വലി മത്സരം യാതൊരു കാരണവും കൂടാതെ സിപിഎം പ്രവർത്തകർ പോലീസിനെ ഉപയോഗിച്ച് തടയാൻ ശ്രമിച്ചു.

പരിപാടിക്ക് വേണ്ടി സ്ഥാപിച്ച പതാകകൾ അഴിച്ചു മാറ്റിയ പോലീസ് നടപടിയും പ്രതിഷേധാർഹമാണ്. പോലീസിന്റെയും സിപിഎം ന്റെയും ഇത്തരത്തിലുള്ള വിവേചനങ്ങൾക്കെതിരെ പോപുലർ ഫ്രണ്ട് പരിയാരം ഏരിയ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

ഏരിയ പ്രസിഡന്റ് അയ്യൂബ് തിരുവട്ടൂർ, സെക്രട്ടറി ഫസൽ, അഫ്സൽ കുറ്റ്യേരി, മുഹ്‌സിൻ തിരുവട്ടൂർ എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55572/cpms-attempt-to-stop-the-programm)