---
title: "കരിമ്പത്ത് രണ്ടംഗ സംഘം കടയിൽ കയറി കടയുടമയെ ക്രൂരമായി മർദ്ദിച്ചതായി പരാതി"
english_title: "Complaint that a two-member gang "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55566/complaint-that-a-two-member-gang"
published_at: "2022-07-17T20:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d427f0d2b4b_download_(1).jpg"
keywords: []
---

# കരിമ്പത്ത് രണ്ടംഗ സംഘം കടയിൽ കയറി കടയുടമയെ ക്രൂരമായി മർദ്ദിച്ചതായി പരാതി

> **Lead Summary:** കരിമ്പത്ത് രണ്ടംഗ സംഘം കടയിൽ കയറി കടയുടമയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ ചവനപ്പുഴ സ്വദേശി കെ നിസാറിനെ പരിക്കേറ്റു.

## Article Content

കരിമ്പത്ത് രണ്ടംഗ സംഘം കടയിൽ കയറി കടയുടമയെ ക്രൂരമായി മർദ്ദിച്ചതായി പരാതി. മർദ്ദനത്തിൽ ചവനപ്പുഴ സ്വദേശി കെ നിസാറിനെ പരിക്കേറ്റു.

വെള്ളിയാഴ്ച വൈകുന്നേരം കരിമ്പം ബ്ലോക്ക് ഓഫീസിനു സമീപത്തെ ഫർണിച്ചർ കടയിലാണ് കാറിലെത്തിയ രണ്ടംഗസംഘം അതിക്രമിച്ചുകയറി കടയിലെ വിൽപ്പനയ്ക്ക് വെച്ച ഫർണിച്ചറുകൾ അടിച്ചുതകർക്കുകയും ഉടമയെ മർദ്ദിക്കുകയും ചെയ്തത്.

കെ നിസാർ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ ചികിത്സ തേടി. അക്രമത്തിൽ ഏകദേശം 45000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. അക്രമത്തിനിരയായ കെ നിസാർ പോലീസിൽ പരാതി നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55566/complaint-that-a-two-member-gang)