---
title: "കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: 1525 ഗ്രാം സ്വർണം പിടികൂടി"
english_title: "gold smuggling"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55533/gold-smuggling"
published_at: "2022-07-17T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3fc9b96c3a_news-card.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: 1525 ഗ്രാം സ്വർണം പിടികൂടി

> **Lead Summary:** കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 72 ലക്ഷം രൂപയിലധികം വിലവരുന്ന 1525 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

## Article Content

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച സ്വര്‍ണം പിടികൂടി. മൂന്ന് പേരില്‍ നിന്നായി 72 ലക്ഷം രൂപയിലധികം വിലവരുന്ന 1525 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്.

കാസര്‍കോട് സ്വദേശികളായ മുഹമ്മദ് ഷാക്കിര്‍, ഇബ്രാഹീം ബാദുഷ , തലശ്ശേരി പാലയാട് സ്വദേശി മുഹമ്മദ് ഷാനു എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത് .

മസ്കറ്റിൽ നിന്ന് എത്തിയ തലശ്ശേരി പാലയോട് സ്വദേശി മുഹമ്മദ് ഷാനുവിൽ നിന്നാണ് 430 ഗ്രാം സ്വർണ്ണം കസ്റ്റംസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തത്. കളിപ്പാട്ടങ്ങൾക്കും കോൺഫ്ലെക്സ് പാക്കറ്റുകൾക്കും ഇടയിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

അബുദാബിയിൽ നിന്ന് എത്തിയ കാസർകോട് സ്വദേശിയായ മുഹമ്മദ് ഷക്കീർ 745 ഗ്രാം സ്വർണമാണ് കടത്താൻ ശ്രമിച്ചത്. അബുദാബിയിൽ നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനായ കാസർകോട് സ്വദേശി ഇബ്രാഹിം ബാദുഷയിൽ നിന്ന് 350 ഗ്രാം സ്വർണമാണ് പിടികൂടിയത്.

കസ്റ്റംസ് അസി. കമ്മീഷണര്‍ ടി.എം മുഹമ്മദ് ഫായിസ് , സൂപ്രണ്ടുമാരായ എന്‍.സി പ്രശാന്ത് , കെ ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55533/gold-smuggling)