---
title: "സംസ്ഥാന തല നാടക പ്രതിഭയായി മിനി രാധയെയും 2022 ലെ നാടക പ്രതിഭയായി സുധീർ ബാബൂട്ടനെയും തെരഞ്ഞെടുത്തു"
english_title: "elected as state level drama talent"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55497/elected-as-state-level-drama-talent"
published_at: "2022-07-17T12:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d3b1a6f208f_vac.jpg"
keywords: []
---

# സംസ്ഥാന തല നാടക പ്രതിഭയായി മിനി രാധയെയും 2022 ലെ നാടക പ്രതിഭയായി സുധീർ ബാബൂട്ടനെയും തെരഞ്ഞെടുത്തു

> **Lead Summary:** **ചെറുകുന്ന്; **കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഹൈന്റ് ദ കർട്ടൻ ന്റെ (തിയേറ്റർ ഗ്രൂപ്പ് ) 2021 ലെ സംസ്ഥാന തല നാടക പ്രതിഭയായി മിനി രാധയെയും 2022 ലെ നാടക പ്രതിഭയായി സുധീർ ബാബൂട്ടനും അർഹത നേടി. ചെറുകുന്നിൽ നടന്ന പത്രസമ്മേളനത്തിലാണ് ഭാരവാഹികൾ അവാർഡുകൾ പ്രഖ്യാപിച്ചത്.

## Article Content

**ചെറുകുന്ന്; **കണ്ണൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിഹൈന്റ് ദ കർട്ടൻ ന്റെ (തിയേറ്റർ ഗ്രൂപ്പ് ) 2021 ലെ സംസ്ഥാന തല നാടക പ്രതിഭയായി മിനി രാധയെയും 2022 ലെ നാടക പ്രതിഭയായി സുധീർ ബാബൂട്ടനും അർഹത നേടി. ചെറുകുന്നിൽ നടന്ന പത്രസമ്മേളനത്തിലാണ് ഭാരവാഹികൾ അവാർഡുകൾ പ്രഖ്യാപിച്ചത്.

കൂടാതെ യുവ നാടക പ്രതിഭയായി കിരൺ പി.വിജയൻ (തൃശൂർ) നെയും തിരഞ്ഞെടുത്തു.

മറ്റ് പുരസ്കാര ജേതാക്കളായി രമേശൻ പെരിന്തട്ട (സംഗീത പ്രതിഭ ), നവനീത് ഉണ്ണികൃഷ്ണൻ ( യുവപ്രതിഭ സംഗീതം) രാംദാസ് ഭാസ്ക്കര ( നൃത്ത പ്രതിഭ ) ബോണി മാത്യു (എറണാകുളം) യുവപ്രതിഭ - നൃത്തം, അഘോഷി ആദംസ് (സംഗീത പ്രതിഭ ), രാജേഷ് പാമ്പാടി (കോട്ടയം) നൃത്ത പ്രതിഭ. ഡോ. ഷൈനി മീര (ആലപ്പുഴ) സാഹിത്യ ശ്രീ, ഒ.പി.ചന്ദ്രൻ , കലാശ്രീ (കാസർഗോട്), പി.പി. റമീസ്, സാമൂഹ്യ സേവനം.

കേഷ് അവാർഡ്, ഫലകം, പ്രശംസി പത്രവുമടങ്ങുന്നതാണ് പുരസ്കാരങ്ങൾ. ആഗസ്ത് മാസം അവസാനവാരം കണ്ണൂരിൽ വെച്ചു നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

പത്രസമ്മേളനത്തിൽ ജൂറി അംഗങ്ങളായ സുജിൽ മാങ്ങാട്, ടി.പി. സുനിൽ കുമാർ, ബിജു ഇരിണാവ്, വി.വി. മോഹനൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55497/elected-as-state-level-drama-talent)