---
title: "കുരങ്ങ് പനി : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നുമുതൽ സ്ക്രീനിങ്"
english_title: "screening "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55477/screening"
published_at: "2022-07-17T10:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d39dfe1fcb4_vac.jpg"
keywords: []
---

# കുരങ്ങ് പനി : കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നുമുതൽ സ്ക്രീനിങ്

> **Lead Summary:** വാനര വസൂരി സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കണ്ണൂർ വിമനത്താവളത്തിൽ ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാൻ ക്രമീകരണം. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൗണ്ടറുകൾ സജ്ജമാക്കും.

## Article Content

വാനര വസൂരി സംസ്ഥാനത്ത് റിപ്പോർട്ട്‌ ചെയ്ത സാഹചര്യത്തിൽ കണ്ണൂർ വിമനത്താവളത്തിൽ ഞായറാഴ്ച മുതൽ അന്താരാഷ്ട്ര യാത്രക്കാരെ പരിശോധിക്കാൻ ക്രമീകരണം. ജില്ലാ കളക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഇതിനായി മൂന്ന് കൗണ്ടറുകൾ സജ്ജമാക്കും.

രോഗ മുള്ളതായി സംശയിക്കുന്നവരെ പരിശോധിക്കാൻ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലും ജില്ലാ ആശുപത്രിയിലും സൗകര്യം ഒരുക്കും. ഇവരെ കൊണ്ടുപോകാനായി ആംബുലൻസുകളും ഉണ്ടാകും. രോഗ ലക്ഷണം ഉള്ളവരെയും വാനര വസൂരി റിപ്പോർട്ട്‌ ചെയ്യപ്പെട്ട രാജ്യങ്ങളിൽ 21 ദിവസത്തിനകം യാത്ര ചെയ്തവരെയും ആണ് പരിശോധിക്കുക.

രോഗം സംശയിക്കുന്നവരെ ആംബുലൻസിൽ കൊണ്ടു പോയി ആശുപത്രിയിൽ സാമ്പിൾ പരിശോധനക്ക് വിധേയമാക്കും. വിമാനത്താവളത്തിൽ രോഗം സംബന്ധിച്ചുള്ള ബോധവൽക്കരണ ബോർഡുകൾ അനൗൺസ്മെന്റ് എന്നിവയും ഏർപ്പെടുത്താൻ കളക്ടർ നിർദേശം നൽകി. യോഗത്തിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ, വിമാനത്താവള അധികൃതർ തുടങ്ങിയവരും സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55477/screening)