---
title: "ഹോട്ടലുടമകളുടെ ഫോട്ടോയോടൊപ്പം അശ്ലീലചിത്രങ്ങൾ ചേർത്ത് വെച്ച് പോസ്റ്റർ പതിച്ചവർക്കെതിരെ അന്വേഷണം തുടങ്ങി"
english_title: "porn posters"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55417/porn-posters"
published_at: "2022-07-16T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2d6854aed6_school-lv.png"
keywords: []
---

# ഹോട്ടലുടമകളുടെ ഫോട്ടോയോടൊപ്പം അശ്ലീലചിത്രങ്ങൾ ചേർത്ത് വെച്ച് പോസ്റ്റർ പതിച്ചവർക്കെതിരെ അന്വേഷണം തുടങ്ങി

> **Lead Summary:** > ബാർ ഹോട്ടൽ ഉടമകളുടെ ഫോട്ടോയോടൊപ്പം അശ്ലീല ചിത്രങ്ങൾ ചേർത്ത് വെച്ച് പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ ഹോട്ടലുടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. "അയല്‍വാസികളേ അയല്‍ സ്ഥാപനങ്ങളെ നിങ്ങള്‍ ഈ അത്യാധുനിക വേശ്യാവൃത്തിക്ക് കൂട്ടുനിന്നാല്‍ അല്ലെങ്കില്‍ പ്രതികരിക്കാതെ ഇരുന്നാല്‍ നിങ്ങളുടെ വീടും സ്ഥാപനങ്ങളും ഞങ്ങള്‍ തല്ലിത്തകര്‍ക്കും എന്നു പോസ്റ്ററുകളിലൂടെ മിന്നല്‍ 2 മുരളി" സമീപവാസികള്‍ക്കെതിരെയും ഭീഷണി മുഴക്കിയിട്ടുണ്ട്.

## Article Content

> ബാർ ഹോട്ടൽ ഉടമകളുടെ ഫോട്ടോയോടൊപ്പം അശ്ലീല ചിത്രങ്ങൾ ചേർത്ത് വെച്ച് പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരെ ഹോട്ടലുടമയുടെ പരാതിയില്‍ പോലീസ് കേസെടുത്തു. "അയല്‍വാസികളേ അയല്‍ സ്ഥാപനങ്ങളെ നിങ്ങള്‍ ഈ അത്യാധുനിക വേശ്യാവൃത്തിക്ക് കൂട്ടുനിന്നാല്‍ അല്ലെങ്കില്‍ പ്രതികരിക്കാതെ ഇരുന്നാല്‍ നിങ്ങളുടെ വീടും സ്ഥാപനങ്ങളും ഞങ്ങള്‍ തല്ലിത്തകര്‍ക്കും എന്നു പോസ്റ്ററുകളിലൂടെ മിന്നല്‍ 2 മുരളി" സമീപവാസികള്‍ക്കെതിരെയും ഭീഷണി മുഴക്കിയിട്ടുണ്ട്.

ബക്കളത്തെ സ്‌നേഹ-ഇന്‍-ഹോട്ടലുടമ കണ്ണൂര്‍ സൂര്യ അപ്പാര്‍ട്ട്‌മെന്റ് ചേനോളി ഹൗസില്‍ സി.കെ.സദാനന്ദന്റെ പരാതിയിലാണ് കേസ്. ഇന്നലെ രാവിലെ ആറിന് കെ.എല്‍ 41 എല്‍ 7502 നമ്പര്‍ കാറിലെത്തിയ രണ്ടുപേരാണ് ഹോട്ടലിന്റെ ചുറ്റുമതിലിലും പ്രവേശനകവാടത്തിലെ ഗ്ലാസിലും ബക്കളം ടൗണിലുമായി ഹോട്ടലുടമയുടെയും ബിസിനസ് പങ്കാളി പ്രദീപിന്റെയും ഫോട്ടോയോടോപ്പം അശ്ലീല ചിത്രങ്ങള്‍ ചേര്‍ത്ത് പോസ്റ്ററുകള്‍ പതിച്ചതെന്നാണ് പരാതി.

പൊതുജനമധ്യത്തില്‍ തന്നേയും സ്ഥാപനത്തേയും കരിതേച്ചുകാണിക്കാനാണ് പോസ്റ്ററുകള്‍ പതിച്ചതെന്നാണ് സദാനന്ദന്റെ പരാതി. പറശിനിക്കടവ് കോള്‍മൊട്ടയിലെ പോളാരീസ് ഹോട്ടലിന് മുന്നിലും ഇത്തരത്തില്‍ പോസ്റ്ററുകള്‍ പതിച്ചിരുന്നരുന്നുവെങ്കിലും അവര്‍ പോലീസില്‍ പരാതി നല്‍കിയിട്ടില്ല. മുന്നല്‍2 മുരളി എന്നപേരിലാണ് പോസ്റ്ററുകള്‍ പതിച്ചിട്ടുള്ളത്.

പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പോളാരീസിലും സ്‌നേഹ-ഇന്നിലും നേരത്തെ സ്പാ നടത്തിയ സംഘമാണ് പോസ്റ്ററുകല്‍ക്ക് പിന്നിലെന്നാണ് സൂചന.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55417/porn-posters)