---
title: "കാഞ്ഞിരങ്ങാട് വിദ്യാ പോഷിണി ഗ്രന്ഥാലയത്തിൽ സൗജന്യഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു"
english_title: "awareness class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55386/awareness-class"
published_at: "2022-07-16T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2b490eb004_vac.jpg"
keywords: []
---

# കാഞ്ഞിരങ്ങാട് വിദ്യാ പോഷിണി ഗ്രന്ഥാലയത്തിൽ സൗജന്യഹോമിയോ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിക്കുന്നു

> **Lead Summary:** കാഞ്ഞിരങ്ങാട് വിദ്യാ പോഷിണി ഗ്രന്ഥാലയം, സീനിയർ സിറ്റിസൺസ് ഫോറം ,പരിയാരം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യഹോമിയോ മെഡിക്കൽ കേമ്പും ബോധവൽക്കരണ ക്ളാസ്സും സംഘടിപ്പിക്കുന്നു.

## Article Content

കാഞ്ഞിരങ്ങാട് വിദ്യാ പോഷിണി ഗ്രന്ഥാലയം, സീനിയർ സിറ്റിസൺസ് ഫോറം ,പരിയാരം ഗ്രാമപഞ്ചായത്ത് ഹോമിയോ ആശുപത്രി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സൗജന്യഹോമിയോ മെഡിക്കൽ കേമ്പും ബോധവൽക്കരണ ക്ളാസ്സും സംഘടിപ്പിക്കുന്നു.

കാഞ്ഞിരങ്ങാട് വിദ്യാ പോഷിണി ഗ്രന്ഥാലയത്തിൽ 17.07.2022 ഞായറാഴ്ച രാവിലെ 9.30 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. ഷീബ ഉദ്ഘാടനം ചെയ്യും. ഗ്രന്ഥാലയം പ്രസിഡന്റ് ആർ.ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിക്കും.

കേമ്പിന്‌ മെഡിക്കൽ ഓഫീസർമാരായ ഡോ:എം.സംഗീത ,ഡോ. അഞ്ജു എന്നിവർ നേതൃത്വം നൽകും . സൗജന്യ മെഡിക്കൽ കേമ്പിൽ പകർച്ചപ്പനി , മഴക്കാലരോഗങ്ങൾ എന്നിവയ്ക്ക് പ്രതിരോധ മരുന്നുകൾ വിതരണം ചെയ്യുമെന്ന് സീനിയർ സിറ്റിസൺസ് ഫോറം സെക്രട്ടരി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55386/awareness-class)