---
title: "അഴീക്കോട് സ്‌കൂള്‍ കോഴ: കെ. എം ഷാജിക്കെതിരായ കേസില്‍ വീണ്ടും വിജിലന്‍സ് തെളിവെടുപ്പ് നടത്തി "
english_title: "vigilance raid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55379/vigilance-raid"
published_at: "2022-07-16T18:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2b121012d2_vac.jpg"
keywords: []
---

# അഴീക്കോട് സ്‌കൂള്‍ കോഴ: കെ. എം ഷാജിക്കെതിരായ കേസില്‍ വീണ്ടും വിജിലന്‍സ് തെളിവെടുപ്പ് നടത്തി 

> **Lead Summary:** **കണ്ണൂര്‍: **അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കെ.എം ഷാജിക്കെതിരായ കേസില്‍ വീണ്ടും അന്വേഷണവുമായി വിജിലന്‍സ് സംഘം. ഒരു വര്‍ഷത്തോളമായി അന്വേഷണത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായിരുന്നില്ല.

## Article Content

**കണ്ണൂര്‍: **അഴീക്കോട് സ്‌കൂളിന് പ്ലസ്ടു അനുവദിക്കാന്‍ 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന കെ.എം ഷാജിക്കെതിരായ കേസില്‍ വീണ്ടും അന്വേഷണവുമായി വിജിലന്‍സ് സംഘം. ഒരു വര്‍ഷത്തോളമായി അന്വേഷണത്തില്‍ കാര്യമായ ചലനങ്ങള്‍ ഉണ്ടായിരുന്നില്ല.

ഇന്ന് വിജിലന്‍സ് സംഘം അഴീക്കോട് സ്‌കൂളിലെത്തി വീണ്ടും തെളിവെടുപ്പ് നടത്തി. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്‌കൂളില്‍ തെളിവെടുപ്പിന് എത്തിയത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55379/vigilance-raid)