---
title: "ജി ഐ ടി ഇ മാതമംഗലത്തിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു"
english_title: "gite inauguration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55378/gite-inauguration"
published_at: "2022-07-16T18:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d2b0b7da636_vac.jpg"
keywords: []
---

# ജി ഐ ടി ഇ മാതമംഗലത്തിന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **മാതമംഗലം: **വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി 1 കോടി 36 ലക്ഷം രൂപ ചെലവഴിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡുക്കേഷന്‍ മാതമംഗലത്തിന്‍റെ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

## Article Content

**മാതമംഗലം: **വാര്‍ഷിക പദ്ധതികളില്‍ ഉള്‍പ്പെടുത്തി 1 കോടി 36 ലക്ഷം രൂപ ചെലവഴിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നിര്‍മ്മിച്ച ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചര്‍ എഡുക്കേഷന്‍ മാതമംഗലത്തിന്‍റെ കെട്ടിടോദ്ഘാടനം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പി പി ദിവ്യ സ്വാഗതം പറഞ്ഞ ചടങ്ങിൽ പയ്യന്നൂർ എംഎൽഎ ടി ഐ മധുസൂദനൻ അധ്യക്ഷത വഹിച്ചു.കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രതിനിധികൾ, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ, എരമം കുറ്റൂർ പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങി സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തുള്ളവർ, വിദ്യാർത്ഥികൾ ,പൂർവ്വ വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55378/gite-inauguration)