---
title: "ലഹരിമരുന്ന് വിൽപ്പനക്കിടെ യുവാവിനെ പത്തര ഗ്രാം എം ഡി എം എയുമായി പിടികൂടി"
english_title: "mdma case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55334/mdma-case"
published_at: "2022-07-16T15:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d28bac58d8d_news-card.jpg"
keywords: []
---

# ലഹരിമരുന്ന് വിൽപ്പനക്കിടെ യുവാവിനെ പത്തര ഗ്രാം എം ഡി എം എയുമായി പിടികൂടി

> **Lead Summary:** **കണ്ണൂർ : **ബൈക്കിൽ ലഹരിമരുന്ന് വിൽപനക്കിടെ യുവാവിനെ പത്തര ഗ്രാംമാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി പോലീസ് പിടികൂടി കണ്ണൂർബർണ്ണശേരിയിലെ സഞ്ജു വിൽഫ്രെഡിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്.

## Article Content

**കണ്ണൂർ : **ബൈക്കിൽ ലഹരിമരുന്ന് വിൽപനക്കിടെ യുവാവിനെ പത്തര ഗ്രാംമാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി പോലീസ് പിടികൂടി കണ്ണൂർബർണ്ണശേരിയിലെ സഞ്ജു വിൽഫ്രെഡിനെ യാണ് ടൗൺ സ്റ്റേഷൻ പോലീസ് ഇൻസ്പെക്ടർ ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ.സി.എച്ച്. നസീബും സംഘവും അറസ്റ്റ് ചെയ്തത്.

ഇന്നലെ രാത്രി 11.10 മണിയോടെ കണ്ണൂർ ഒണ്ടേൻ റോഡിൽ വെച്ചാണ് യുവാവ് പിടിയിലായത്.വിൽപനക്കിടെ വസ്ത്രത്തിൽ ഒളിപ്പിച്ചു വെച്ച നിലയിലായിരുന്നു ലഹരിമരുന്ന് കണ്ടെത്തിയത്.ബാംഗ്ലൂരിൽ നിന്നും മയക്കുമരുന്ന്എത്തിച്ച് വിൽപന നടത്തുന്ന സംഘത്തിലെ യുവാവാണ് പിടിയിലായത്.

പോലീസ് സംഘത്തിൽ എഎസ്.ഐ.മാരായ അജയൻ, നാസർ, രജീഷ് എന്നിവരും ഉണ്ടായിരുന്നു. ലഹരിമരുന്ന് കടത്താൻ ഉപയോഗിച്ച കെ.എൽ.10. എജെ.9401 നമ്പർ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55334/mdma-case)