---
title: "എസ്‌ എസ്‌ എഫ്‌ ഇരുപത്തി ഒമ്പതാമത് എഡിഷൻ തളിപ്പറമ്പ് ഡിവിഷൻ സാഹിത്യോത്സവിന് പ്രൊജക്ട് കൗൺസിൽ രൂപീകരിച്ചു"
english_title: "ssf sahithyolsav"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55307/ssf-sahithyolsav"
published_at: "2022-07-16T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d26b6755a78_vac.jpg"
keywords: []
---

# എസ്‌ എസ്‌ എഫ്‌ ഇരുപത്തി ഒമ്പതാമത് എഡിഷൻ തളിപ്പറമ്പ് ഡിവിഷൻ സാഹിത്യോത്സവിന് പ്രൊജക്ട് കൗൺസിൽ രൂപീകരിച്ചു

> **Lead Summary:** തളിപ്പറമ്പ് ഡിവിഷൻ സാഹിത്യോത്സവിന് പ്രൊജക്ട് കൗൺസിൽ രൂപീകരിച്ചു. ഓഗസ്റ്റ് 6,7 ശനി,ഞായർ തീയതികളിൽ ഓണപ്പറമ്പ് സലാമത് സെന്ററിൽ വെച്ചാണ് ഇത്തവണ സാഹിത്യോത്സവ് നടക്കുന്നത്. പ്രൊജക്ട് കൗൺസിൽ രൂപീകരണം എസ് എസ് എഫ് ഡിവിഷൻ പ്രസിഡന്റ്‌ ഹാഫിസ് അഷ്‌കർ സഖാഫിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അനസ് അമാനി അൽ കാമിലി ഉദ്ഘാടനം ചെയ്തു.

## Article Content

തളിപ്പറമ്പ് ഡിവിഷൻ സാഹിത്യോത്സവിന് പ്രൊജക്ട് കൗൺസിൽ രൂപീകരിച്ചു. ഓഗസ്റ്റ് 6,7 ശനി,ഞായർ തീയതികളിൽ ഓണപ്പറമ്പ് സലാമത് സെന്ററിൽ വെച്ചാണ് ഇത്തവണ സാഹിത്യോത്സവ് നടക്കുന്നത്. പ്രൊജക്ട് കൗൺസിൽ രൂപീകരണം എസ് എസ് എഫ് ഡിവിഷൻ പ്രസിഡന്റ്‌ ഹാഫിസ് അഷ്‌കർ സഖാഫിയുടെ അധ്യക്ഷതയിൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് മുഹമ്മദ്‌ അനസ് അമാനി അൽ കാമിലി ഉദ്ഘാടനം ചെയ്തു.

സംഗമത്തിൽ അബ്ദുൽ റഷീദ് മാസ്റ്റർ നരിക്കോട്, ബഷീർ നദ്വി കൊട്ടില, ബഷീർ ഹാജി എ.ബി.സി,മഹമൂദ് സഖാഫി, പി. പി മുഹമ്മദ്‌ കുഞ്ഞി മുസ്‌ലിയാർ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ ജനറൽ സെക്രട്ടറി സാബിത്ത്‌ എം. പി സ്വാഗതവും മുനീർ ഇർഫാനി നന്ദിയും പറഞ്ഞു. പ്രൊജക്റ്റ്‌ കൗൺസിൽ ഭാരവാഹികളായി ചെയർമാൻ :ബഷീർ നദ് വി, ജനറൽ കൺവീനർ :ബഷീർ ഹാജി എ.ബി.സി ഫിനാൻസ് കൺവീനർ :മഹമൂദ് സഖാഫിയേയും തിരഞ്ഞെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55307/ssf-sahithyolsav)