---
title: "സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ മാനേജ്മെന്റ് ക്വാട്ട സൗജന്യമായി മെരിറ്റ് അടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനം."
english_title: "seethisahib_school"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55279/seethisahib_school"
published_at: "2022-07-16T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d253994d1d4_school_lv.jpg"
keywords: []
---

# സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ മാനേജ്മെന്റ് ക്വാട്ട സൗജന്യമായി മെരിറ്റ് അടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനം.

> **Lead Summary:** തളിപ്പറമ്പ്: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ മാനേജ്‌മെന്റ് ക്വാട്ട സൗജന്യമായി മെരിറ്റ് അടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനം.

## Article Content

തളിപ്പറമ്പ്: സീതീസാഹിബ് ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഇത്തവണ മാനേജ്‌മെന്റ് ക്വാട്ട സൗജന്യമായി മെരിറ്റ് അടിസ്ഥാനത്തില്‍ നല്‍കാന്‍ തീരുമാനം.

തളിപ്പറമ്പ് ജുമാഅത്ത് പള്ളി ട്രസ്റ്റ് കമ്മറ്റിയുടെ കീഴിലുള്ള ഈ സ്‌കൂളില്‍ മുന്‍കാലങ്ങളില്‍ മാനേജ്‌മെന്റ് ക്വാട്ടയിലെ സീറ്റുകള്‍ പണം വാങ്ങി വില്‍പ്പന നടത്തുകയായിരുന്നു. അത് ഒഴിവാക്കിയാണ് സീതീസാഹിബിലും റോയല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളുിലും പഠിച്ച് എസ്.എസ്.എല്‍.സി പാസായ കുട്ടികള്‍ക്ക് റാങ്ക് അടിസ്ഥാനത്തില്‍ സീറ്റുകള്‍ നല്‍കാന്‍ തീരുമാനിച്ചതെന്ന് വഖഫ് ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറും സ്‌കൂള്‍ മാനേജരുമായ കെ.ഷംസുദ്ദീന്‍ അറിയിച്ചു.

കുട്ടികള്‍ 25 രൂപയുടെ അപേക്ഷ സ്‌കൂളില്‍ നിന്ന് വാങ്ങി ഈ മാസം 25 നകം ഓഫീസില്‍ സമര്‍പ്പിക്കണം. ഈ അപേക്ഷകരുടെ മെരിറ്റ് പരിശോധിച്ച് റാങ്ക്‌ലിസ്റ്റ് തയ്യാറാക്കിയാണ് സീറ്റുകള്‍ അനുവദിക്കുക.

മാനേജ് മെന്റ് ക്വാട്ട അപേക്ഷ വിതരണം ജൂലൈ 19 മുതല്‍ 25 വരെ റാങ്ക് അടിസ്ഥാനത്തില്‍ സീതി സാഹിബ് സ്‌കൂള്‍ , റോയല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ പഠിച്ചവര്‍ക്കാണ് അവസരം. സ്‌കൂള്‍ മാനേജ്‌മെന്റ് ഓഫീസില്‍ 25 രൂപ നല്‍കി വാങ്ങി അന്ന് തന്നെ പൂരിപ്പിച്ച് നല്‍കുക ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ ഫോട്ടോ കോപ്പിയുമായി വരിക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55279/seethisahib_school)