---
title: "ലോൺ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് 107000 രൂപ വാങ്ങി വഞ്ചിച്ച ദമ്പതികൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "case against couples"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55203/case-against-couples"
published_at: "2022-07-15T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d18055f05ce_download.jpg"
keywords: []
---

# ലോൺ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് 107000 രൂപ വാങ്ങി വഞ്ചിച്ച ദമ്പതികൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** തളിപ്പറമ്പ്: ലോൺ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 107000 രൂപ വാങ്ങി വിശ്വാസവഞ്ചന നടത്തിയ ദമ്പതികൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: ലോൺ ശരിയാക്കിത്തരാമെന്ന് പറഞ്ഞ് യുവതിയിൽ നിന്ന് 107000 രൂപ വാങ്ങി വിശ്വാസവഞ്ചന നടത്തിയ ദമ്പതികൾക്കെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

5 ലക്ഷം രൂപയുടെ ഗ്രൂപ്പിലും ശരിയാക്കിത്തരാം എന്ന് പറഞ്ഞു വിശ്വസിപ്പിച്ചാണ് കമ്മീഷനായി 107000 രൂപ പൂമംഗലത്തെ സൂര്യ, ഭർത്താവ് കാഞ്ഞിരങ്ങാട് റിനീഷ് എന്നിവർ കൈപ്പറ്റിയത്. ഇരുവർക്കുമെതിരെ കേസെടുത്തു.

ഏഴാംമൈല്‍ എം.പി.എം ഹൗസില്‍ പി.സജിനയുടെ പരാതിയിലാണ് കോടതി നിര്‍ദ്ദേശപ്രകാരം തളിപ്പറമ്പ് പോലീസ് കേസെടുത്തത്.2019 ഒക്ടോബര്‍ 24 മുതല്‍ 2021 ജനുവരി 18 വരെയുള്ള കാലയളവില്‍ ഈ ആവശ്യത്തിനെന്ന് തെറ്റിദ്ധരിപ്പിച്ച് പണം കൈപ്പറ്റിയശേഷം ലോണോ വാങ്ങിയ തുകയോ തിരിച്ചു നല്‍കിയില്ലെന്നാണ് പരാതി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55203/case-against-couples)