---
title: "കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്"
english_title: "visa fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55159/visa-fraud"
published_at: "2022-07-15T16:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d14d5f2a1ad_download.jpg"
keywords: []
---

# കാനഡയിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവാക്കളിൽ നിന്നും 8 ലക്ഷം രൂപ തട്ടിയെടുത്ത ദമ്പതികൾക്കെതിരെ കേസ്

> **Lead Summary:** **വളപട്ടണം:** കാനഡയിലേക്ക് വിസ വാഗ്ദാനം നൽകി രണ്ട് യുവാക്കളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുക്കുകയും പാസ്പോർട്ട് കൈവശപ്പെടുത്തിയ ശേഷം മുങ്ങിയ റിക്രൂട്ട്മെൻ്റ് ട്രാവൽ ഏജൻസി നടത്തിയ ദമ്പതികൾക്കെതിരെ കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തു.

## Article Content

**വളപട്ടണം:** കാനഡയിലേക്ക് വിസ വാഗ്ദാനം നൽകി രണ്ട് യുവാക്കളിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുക്കുകയും പാസ്പോർട്ട് കൈവശപ്പെടുത്തിയ ശേഷം മുങ്ങിയ റിക്രൂട്ട്മെൻ്റ് ട്രാവൽ ഏജൻസി നടത്തിയ ദമ്പതികൾക്കെതിരെ കോടതി നിർദേശ പ്രകാരം വളപട്ടണം പോലീസ് കേസെടുത്തു.

ചിറക്കൽ കടലായി മണ്ഡപത്തിന് സമീപംസൗപർണ്ണിക ഭവനിൽ താമസിക്കുന്ന പ്രണവിൽ നിന്നും സുഹൃത്തിൽ നിന്നുമാണ് ദമ്പതികൾ ലക്ഷങ്ങൾ തട്ടിയെടുത്തത്.

പരാതിയിൽബാംഗ്ലൂരിൽ താമസിച്ച് റിച്ചാർഡ് ടീം ട്രാവൽ കൺസൾട്ടൻസി സ്ഥാപനം നടത്തുന്ന കൊല്ലം സ്വദേശി സോനു എസ്.സോമരാജ്, ഭാര്യമുംബെ സ്വദേശിനി ശ്രദ്ധ ശിവകിരൺ എന്നിവർക്കെതിരെയാണ് വളപട്ടണം പോലീസ് കേസെടുത്തത്.

കാനഡയിലേക്ക് ഉയർന്ന ജോലിക്കുള്ള വിസ വാഗ്ദാനം നൽകി പരാതിക്കാരനായ പ്രണവിൽ നിന്ന് 4, 20,000 രൂപയും ഇയാളുടെ സൃഹൃത്തിൽ നിന്ന് നാല് ലക്ഷം രൂപയും ഇവരുടെ പാസ്പോർട്ടും പ്രതികൾ കൈവശപ്പെടുത്തി.

2019 ഡിസമ്പർ മാസം മുതൽ ഇക്കഴിഞ്ഞ ജൂൺ മാസം 14 വരെയായി പ്രതികൾ പല തവണകളായി പണം കൈപ്പറ്റിയ ശേഷം വിസയോ കൊടുത്ത പണവും പാസ്പോർട്ടും തിരിച്ച് നൽകാത്തതിനെ തുടർന്ന് കോടതിയെ സമീപിക്കുകയായിരുന്നു. വളപട്ടണംപോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55159/visa-fraud)