---
title: "അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ അഞ്ചുദിവസം വ്യാപക മഴ"
english_title: "Low pressure in Arabian Sea"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55128/low-pressure-in-arabian-sea"
published_at: "2022-07-15T14:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d1301a54003_rain.jpg"
keywords: []
---

# അറബിക്കടലില്‍ ന്യൂനമര്‍ദ്ദം, കേരളത്തില്‍ അഞ്ചുദിവസം വ്യാപക മഴ

> **Lead Summary:** **തിരുവനന്തപുരം:** വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്.

## Article Content

**തിരുവനന്തപുരം:** വടക്ക് കിഴക്കന്‍ അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ ഒഡിഷക്കും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്.

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. ജൂലൈ 17 മുതല്‍ മണ്‍സൂണ്‍ പാത്തി വടക്കോട്ടു സഞ്ചരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഉത്തരേന്ത്യയില്‍ വ്യാപകമായ മഴയാണ് പ്രവചിക്കുന്നത്.

ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് വടക്കന്‍ കേരളത്തിലും തൃശൂരിലും ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55128/low-pressure-in-arabian-sea)