---
title: "കാഞ്ഞിരങ്ങാട് കാർക്കീൽ പൊതുജന വായനശാലയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജൂലൈ 16ന്"
english_title: "free ayurvedic medical camp"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55124/free-ayurvedic-medical-camp"
published_at: "2022-07-15T14:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d12bd60f085_vac.jpg"
keywords: []
---

# കാഞ്ഞിരങ്ങാട് കാർക്കീൽ പൊതുജന വായനശാലയിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് ജൂലൈ 16ന്

> **Lead Summary:** കാഞ്ഞിരങ്ങാട് കാർക്കീൽ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം കമ്മിറ്റിയും ഭാരതീയ ചികിത്സാ വകുപ്പും പരിയാരം ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

## Article Content

കാഞ്ഞിരങ്ങാട് കാർക്കീൽ പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം കമ്മിറ്റിയും ഭാരതീയ ചികിത്സാ വകുപ്പും പരിയാരം ഗവൺമെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

ജൂലൈ 16ന് ശനിയാഴ്ച കാർക്കീൽ യുവസംഗമം ക്യാമ്പിൽ പരിയാരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി സീബ ഉദ്ഘാടനം നിർവഹിക്കും. ആയുർവേദ മെഡിക്കൽ ഓഫീസർമാരായ ഡോക്ടർ സീമ ഡോക്ടർ സ്മിത എന്നിവർ നേതൃത്വം നൽകും.

ശനിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിക്കുന്ന മെഡിക്കൽ ക്യാമ്പിലേക്ക് മുഴുവൻ നാട്ടുകാരും പങ്കെടുക്കണമെന്ന് പൊതുജന വായനശാല ആൻഡ് ഗ്രന്ഥാലയം സെക്രട്ടറി അറിയിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55124/free-ayurvedic-medical-camp)