---
title: "വളപട്ടണം ഐഎസ് കേസ്: കുറ്റക്കാർക്കുള്ള ശിക്ഷാവിധി ഇന്ന്"
english_title: "valapattanam is case"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55093/valapattanam-is-case"
published_at: "2022-07-15T12:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d10ef4ebca5_vac.jpg"
keywords: []
---

# വളപട്ടണം ഐഎസ് കേസ്: കുറ്റക്കാർക്കുള്ള ശിക്ഷാവിധി ഇന്ന്

> **Lead Summary:** **കണ്ണൂര്‍ : **വളപട്ടണം ഐ എസ് കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും . കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്,രണ്ടാം പ്രതിഅബ്ദുള്‍ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കൊച്ചി എന്‍.ഐ.എ കോടതി ഉച്ചക്ക് 2.30 ന് ആണ് ശിക്ഷ വിധി പറയുന്നത്.

## Article Content

**കണ്ണൂര്‍ : **വളപട്ടണം ഐ എസ് കേസില്‍ കുറ്റക്കാര്‍ക്കുള്ള ശിക്ഷ കോടതി ഇന്ന് വിധിക്കും . കുറ്റക്കാരെന്ന് കണ്ടെത്തിയ കണ്ണൂര്‍ സ്വദേശികളായ ഒന്നാം പ്രതി മിഥിലാജ്,രണ്ടാം പ്രതിഅബ്ദുള്‍ റസാഖ്, അഞ്ചാം പ്രതി ഹംസ എന്നിവര്‍ക്കുള്ള ശിക്ഷയാണ് ഇന്ന് പ്രഖ്യാപിക്കുന്നത്. കൊച്ചി എന്‍.ഐ.എ കോടതി ഉച്ചക്ക് 2.30 ന് ആണ് ശിക്ഷ വിധി പറയുന്നത്.

കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി 15 പേരെ തീവ്രവാദത്തിന്റെ ഭാഗമായി ഐ.എസിലേക്ക് റിക്രൂട്ട് ചെയ്‌തെന്ന കേസില്‍ മൂന്ന് പ്രതികളും കുറ്റക്കാരാണെന്ന് ചൊവ്വാഴ്ച്ച കോടതി കണ്ടെത്തിയിരുന്നു.പ്രതികള്‍ക്കെതിരെ ഭീകര വിരുദ്ധ നിയമമായ യു.എ.പി.എയും രാജ്യത്തിനെതിരെ യുദ്ധത്തിന് പദ്ധതിയിടല്‍,ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് കോടതി കണ്ടെത്തിയത്.സിറിയയിലേക്കുള്ള യാത്രാമധ്യേ തുര്‍ക്കിയില്‍ വച്ചാണ് ഒന്നും രണ്ടും പ്രതികളായ മിഥിലാജും അബ്ദുള്‍ റസാഖും പൊലീസ് പിടിയിലായത് .

അതേസമയം ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ 5 വര്‍ഷമായി ജയിലിലാണെന്നും ഈ കാലയളവ് ശിക്ഷയില്‍ കുറച്ച് നല്‍കണമെന്നുമാണ് പ്രതികളുടെ ആവശ്യം.തീവ്രവാദ ചിന്താഗതി പൂര്‍ണമായും ഉപേക്ഷിച്ചെന്നും ശിക്ഷയില്‍ ഇളവ് തരണമെന്നും പ്രതി ഹംസ കോടതിയോട് അപേക്ഷിച്ചു. അതേസമയം, പ്രതികള്‍ക്ക് ശിക്ഷയില്‍ ഇളവ് നല്‍കരുതെന്നും അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55093/valapattanam-is-case)