---
title: "പ്രായപൂർത്തിയായവർക്കുള്ള സൗജന്യ കൊവിഡ് ബൂസ്റ്റ‍ർ ഡോസ് ഇന്ന് മുതൽ"
english_title: "booster dose starts today"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55045/booster-dose-starts-today"
published_at: "2022-07-15T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0e3f80d700_vac.jpg"
keywords: []
---

# പ്രായപൂർത്തിയായവർക്കുള്ള സൗജന്യ കൊവിഡ് ബൂസ്റ്റ‍ർ ഡോസ് ഇന്ന് മുതൽ

> **Lead Summary:** രാജ്യത്ത് 15 മുതൽ 59 വയസ് വരെ പ്രായമുള്ളവർക്കുള്ള സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ വിതരണം ആരംഭിക്കുന്നത്.

## Article Content

രാജ്യത്ത് 15 മുതൽ 59 വയസ് വരെ പ്രായമുള്ളവർക്കുള്ള സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം ഇന്ന് മുതൽ ആരംഭിക്കും. ആസാദി കാ അമൃത് മഹോത്സവ് ആഘോഷങ്ങളുടെ ഭാഗമായാണ് കേന്ദ്ര സർക്കാർ സൗജന്യ വാക്സിൻ വിതരണം ആരംഭിക്കുന്നത്.

സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം പ്രമാണിച്ചാണ് വാക്സിനേഷൻ യജ്ഞം. 18 ഉം അതിന് മുകളിലും പ്രായമുള്ളവരിൽ 8% ഉം, 60 വയസും അതിൽ മുകളിലുമുള്ളവരിൽ 27% പേരുമാണ് ബൂസ്റ്റർ സ്വീകരിച്ചിട്ടുള്ളത്.

75 ദിവസം സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം നടത്താനാണ് കേന്ദ്ര സർക്കാർ തീരുമാനം. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് സൗജന്യ ബൂസ്റ്റർ ഡോസ് വാക്സിൻ വിതരണം കേന്ദ്ര സർക്കാർ ആരംഭിക്കുന്നത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55045/booster-dose-starts-today)