---
title: "പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പരിയാരം ഏരിയ സമ്മേളനത്തിന്  തുടക്കമായി "
english_title: "popular front of india pariyaram"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55042/popular-front-of-india-pariyaram"
published_at: "2022-07-15T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0e1b8c4114_vac.jpg"
keywords: []
---

# പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പരിയാരം ഏരിയ സമ്മേളനത്തിന്  തുടക്കമായി 

> **Lead Summary:** **തളിപ്പറമ്പ :**പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2022 ജനുവരി 25മുതൽ ആരംഭിച്ച് ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സന്ദേശത്തിൽ നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് ആറാം തിയ്യതി കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന ജന മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം പരിയാരം ഏരിയ കമ്മിറ്റി നാട്ടൊരുമ എന്ന പേരിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ഏരിയ സമ്മേളനത്തിന് പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ്‌ അയ്യൂബ് പിവി പതാക ഉയർത്തി തുടക്കം കുറിച്ചു .

## Article Content

**തളിപ്പറമ്പ :**പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി 2022 ജനുവരി 25മുതൽ ആരംഭിച്ച് ഓഗസ്റ്റ് 15 വരെ നീണ്ടു നിൽക്കുന്ന റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന സന്ദേശത്തിൽ നടത്തി വരുന്ന ക്യാമ്പയിന്റെ ഭാഗമായി ഓഗസ്റ്റ് ആറാം തിയ്യതി കോഴിക്കോട് വെച്ച് നടത്തപ്പെടുന്ന ജന മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം പരിയാരം ഏരിയ കമ്മിറ്റി നാട്ടൊരുമ എന്ന പേരിൽ നാല് ദിവസം നീണ്ടു നിൽക്കുന്ന ഏരിയ സമ്മേളനത്തിന് പോപുലർ ഫ്രണ്ട് ഏരിയ പ്രസിഡന്റ്‌ അയ്യൂബ് പിവി പതാക ഉയർത്തി തുടക്കം കുറിച്ചു .

തുടർന്ന് ചായ സൽക്കാരവും വൈകുന്നേരം 4.30ന് അമ്മനപ്പാറ മുതൽ പൊയിൽ വരെ 1500 മീറ്റർ ഓട്ട മത്സരവും നടക്കും.തുടർന്നുള്ള ദിവസങ്ങളിൽ 16/07/22 ശനി വായാട് വെച്ച് വൈകുന്നേരം 4:30 ന് ഷൂട്ടൗട്ട് മത്സരവും 5:30 ന് പുഷ്അപ് മത്സരവും നടക്കും.17/07/22 ഞായർ രാവിലെ 10 മണിക്ക് തിരുവട്ടൂരിൽ വെച്ച് കുട്ടികളുടെ സ്പോർട്സ് മീറ്റും വൈകുന്നേരം കുറ്റേരി പാലത്തിന് സമീപം കമ്പവലിയും നടക്കും.

18/07/22 തിങ്കൾ വൈകുന്നേരം 6 മണി മുതൽ ആരംഭിക്കുന്ന പൊതു സമ്മേളനതോട് കൂടി പരിയാരം ഏരിയ സമ്മേളനത്തിന് സമാപനം കുറിക്കും. പൊതു സമ്മേളനം പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കണ്ണൂർ നോർത്ത് ജില്ലാ സെക്രട്ടറി സിസി അനസ് ഉത്ഘാടനം ചെയ്യും.ആൾ ഇന്ത്യ ഇമാംസ് കൌൺസിൽ സംസ്ഥാന സെക്രട്ടറി പി കെ അബ്ദുൽ ഹാദി മൗലവി മുഖ്യ പ്രഭാഷണം നടത്തും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55042/popular-front-of-india-pariyaram)