---
title: "കനത്തമഴയിൽ താവം മേൽപ്പാലത്തിൽ വൻ ഗർത്തങ്ങൾ: കുഴികളിൽ വീണ് വാഹനങ്ങൾ"
english_title: "thavam bridge"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/55041/thavam-bridge"
published_at: "2022-07-15T09:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62d0e0278eef8_vac.jpg"
keywords: []
---

# കനത്തമഴയിൽ താവം മേൽപ്പാലത്തിൽ വൻ ഗർത്തങ്ങൾ: കുഴികളിൽ വീണ് വാഹനങ്ങൾ

> **Lead Summary:** കനത്ത മഴയില്‍ താവം മേല്‍പ്പാലത്തില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.പാലത്തിലേ ഇടുങ്ങിയ റോഡില്‍ കൂടി പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുഴികളില്‍ വീണാണ് കടന്ന് പോകുന്നത്.

## Article Content

കനത്ത മഴയില്‍ താവം മേല്‍പ്പാലത്തില്‍ വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടു.പാലത്തിലേ ഇടുങ്ങിയ റോഡില്‍ കൂടി പഴയങ്ങാടി ഭാഗത്ത് നിന്ന് കണ്ണൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കുഴികളില്‍ വീണാണ് കടന്ന് പോകുന്നത്.

കെ.എസ്.ടി.പി റോഡില്‍ എല്ലാ ഇടത്തും കുഴികള്‍ ഉണ്ടെങ്കിലും പാലത്തിലെ കുഴികള്‍ മരണ കുഴിയായി മാറിയിരിക്കുകയാണ്. പഴയങ്ങാടി-പാപ്പിനിശ്ശേരി കെ.എസ്.ടി.പി റോഡ് നവീകരിക്കുന്നതിന് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എം.വിജിന്‍ എം.എല്‍.എ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് നിവേദനം നല്‍കിയിരുന്നുവെങ്കിലും അത് ഒന്നും തന്നെ നടപ്പിലായില്ല.

2022-23 വര്‍ഷത്തെ ബഡ്ജറ്റില്‍ ടോക്കണ്‍ പ്രൊവിഷനായി തുക വകയിരുത്തിയിരുന്നു. അപകടകരമായ പാലത്തിലെ കുഴികള്‍ താത്ക്കാലികമായെങ്കിലും അടക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. താവം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/55041/thavam-bridge)